കു​ട്ടി​ക​ൾ മാ​തൃ​ഭാ​ഷ പ​ഠി​ക്കു​ന്ന​തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ പ​ങ്ക് പ്രധാനം: ജി​ല്ലാ ക​ള​ക്ട​ർ
Saturday, November 2, 2024 3:06 AM IST
പാലക്കാട്: ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ളി​ൽ മ​നോ​ഹ​ര​മാ​യി മാ​തൃ​ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​ർ വി​ര​ള​മാ​ണെ​ന്നും അ​തി​നാ​ൽ മാ​തൃ​ഭാ​ഷ അ​വ​രെ പ​ഠി​പ്പി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം മാ​താ​പി​താ​ക്ക​ൾ​ക്കാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്. ചി​ത്ര പ​റ​ഞ്ഞു.

ജി​ല്ലാ റ​വ​ന്യൂ വ​കു​പ്പും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ളദി​നാ​ച​ര​ണം ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പ​ല​പ്പോ​ഴും കാ​ർ​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സം​സാ​രരീ​തി കു​ട്ടി​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു. മാ​താ​പി​താ​ക്ക​ൾ മാ​തൃ​ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം കു​ട്ടി​ക​ൾ​ക്ക് മ​ന​സി​ലാ​ക്കി​കൊ​ടു​ക്കു​ക​യും അ​വ​ർ​ക്ക് മാ​തൃ​ക​യാ​കു​ക​യും വേ​ണം. ന​ല്ല പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് ക​ഴി​യ​ണം.

പ​ര​മാ​വ​ധി വീ​ടു​ക​ളി​ൽ മാ​തൃ​ഭാ​ഷ ഉ​പ​യോ​ഗി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും ശ്ര​ദ്ധി​ക്ക​ണം. മാ​തൃ​ഭാ​ഷ​യി​ലെ എ​ഴു​ത്തും, വാ​യ​ന​യും ന​ല്ല ക​യ്യ​ക്ഷ​ര​വും ഭാ​ഷ ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​തും അ​ഭി​മാ​ന​വും അ​ഹ​ങ്കാ​ര​വുമാ​യി കാ​ണണം. ജി​ല്ലാ ക​ള​ക്ട​ർ പറഞ്ഞു.

മ​ല​യാ​ള ഭാ​ഷ നോ​ഡ​ൽ ഓ​ഫീ​സ​റും ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ എ​സ്. സ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്​ട്രേ​റ്റ് പി. ​സു​രേ​ഷ് ഭാ​ഷാ പ്ര​തി​ജ്ഞ ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് ചൊ​ല്ലി കൊ​ടു​ത്തു.