ഖാ​ദി കേ​ന്ദ്ര​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ; അ​സം​സ്കൃ​ത വ​സ്തു​വാ​യ പ​ഞ്ഞി വാ​ങ്ങാ​ൻപോലും പ​ണ​മി​ല്ല
Monday, November 4, 2024 2:35 AM IST
ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ

വ​ട​ക്ക​ഞ്ചേ​രി: നൂ​ൽ​നി​ർ​മാ​ണ​ത്തി​നു​ള്ള അ​സം​സ്കൃ​തവ​സ്തു​വാ​യ പ​ഞ്ഞി ല​ഭി​ക്കാ​തെ ഖാ​ദി ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി.

കേ​ര​ള ഗാ​ന്ധി സ്മാ​ര​കനി​ധി​യു​ടെ കീ​ഴി​ൽ മം​ഗ​ല​ത്തും ക​ണ്ണ​മ്പ്ര​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​റു​ക​ളാ​ണ് നി​ല​നി​ൽ​പ്പി​നാ​യി പൊ​രു​തു​ന്ന​ത്.

ഇ​തു​മൂ​ലം ഈ ​സെ​ന്‍റ​റു​ക​ളി​ലെ നൂ​റോ​ളം സ്ത്രീ​ക​ളു​ടെ തൊ​ഴി​ലും പ്ര​ശ്ന​മാ​വു​ക​യാ​ണ്. അ​സം​സ്കൃ​ത വ​സ്തു​വി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം സെ​ന്‍റ​റു​ക​ളി​ലെ ച​ർ​ക്ക​ക​ളെ​ല്ലാം പ്ര​വ​ർ​ത്തി​ക്കാ​നാ​കാ​തെ മൂ​ടി​യി​ട്ടു.

ഏ​താ​നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സെ​ന്‍റ​റു​ക​ളി​ൽ തൊ​ഴി​ലു​ള്ള​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​ണ് ഇ​വി​ടെ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ പേ​രും. മ​റ്റു ജി​ല്ല​ക​ളി​ലു​ള്ള സെ​ന്‍റ​റു​ക​ളി​ലും ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളു​ണ്ട്.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് അ​ഖി​ലേ​ന്ത്യാ ഗാ​ന്ധി ഗ്രാ​മ സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​വാ​സു​ദേ​വ​ൻ പി​ള്ള പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ലും ഇ​ക്കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​വി​ഡി​നു ശേ​ഷ​മാ​ണ് പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​ത്. ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും പ​രി​ഹാ​രം നീ​ളു​ന്ന സ്ഥി​തി​യാ​ണ്. നേ​ര​ത്തെ ഒ​രു ലോ​ഡ് പ​ഞ്ഞി​ക്ക് മു​പ്പ​തി​നാ​യി​രം രൂ​പ​യാ​യി​രു​ന്നു വി​ല.

ലോ​ഡ് ഇ​റ​ക്കി അ​ത് നൂ​ലാ​ക്കി കൊ​ടു​ക്കു​മ്പോ​ൾ പ​ഞ്ഞി​യു​ടെ വി​ല​യും നൂ​ലി​ന്‍റെ വി​ല​യും ക​ണ​ക്കാ​ക്കി പ​ര​സ്പ​ര ധാ​ര​ണ​യി​ലാ​യി​രു​ന്നു ഇ​ട​പാ​ടു​ക​ൾ. എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യം മാ​റ്റി അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളെ ഏ​ൽ​പ്പി​ച്ചു. പ​ഞ്ഞി​യു​ടെ വി​ല​യും ഇ​ര​ട്ടി​യി​ല​ധി​ക​മാ​ക്കി​യ​താ​യി ഡോ.​വാ​സു​ദേ​വ​ൻ പി​ള്ള പ​റ​യു​ന്നു. വ​ർ​ധി​ത തു​ക പ​ഞ്ഞി വാ​ങ്ങു​മ്പോ​ൾ ത​ന്നെ പൂ​ർ​ണ​മാ​യും അ​ട​യ്ക്ക​ണം എ​ന്ന വ്യ​വ​സ്ഥ കൂ​ടി വ​ന്നു. തൃ​ശൂ​ർ കു​റ്റൂ​രി​ൽ നി​ന്നാ​ണ് പ​ഞ്ഞി കൊ​ണ്ടു​വ​രു​ന്ന​ത്. ഉ​ത്സ​വ സീ​സ​ണു​ക​ളി​ൽ ഖാ​ദി തു​ണി​ക​ൾ​ക്ക് സ​ർ​ക്കാ​ർ വ​ലി​യ റി​ബേ​റ്റ് പ്ര​ഖ്യാ​പി​ക്കാ​റു​ണ്ടെ​ങ്കി​ലും കു​റ​ച്ചു കൊ​ടു​ക്കു​ന്ന തു​ക സ​ർ​ക്കാ​രി​ൽ നി​ന്നും യ​ഥാ​സ​മ​യം ല​ഭ്യ​മാ​കാ​റു​മി​ല്ല.

ഇ​തെ​ല്ലാം സെ​ന്‍റ​റു​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​ക്കി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ന്നെ​യാ​ണ് ഈ ​മേ​ഖ​ല​യേ​യും പു​റ​കോ​ട്ട​ടി​ക്കു​ന്ന​ത്. ഓ​രോ​രു​ത്ത​രും ഉ​ണ്ടാ​ക്കു​ന്ന നൂ​ൽ കെ​ട്ടു​ക​ൾ ( നൂ​ൽ​ക​ഴി)​ക്ക​നു​സ​രി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള കൂ​ലി നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന് മം​ഗ​ലം, ക​ണ്ണ​മ്പ്ര എ​ന്നീ സെ​ന്‍റ​റു​ക​ളു​ടെ മാ​നേ​ജ​ർ എ. ​വ​നി​ത പ​റ​ഞ്ഞു.

കൂ​ടാ​തെ ഇ​ൻ​സെ​ന്‍റീ​വ്, സ​ർ​ക്കാ​ർ വി​ഹി​തം എ​ന്നി​വ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഫ​ല​മാ​യി ക​ണ​ക്കാ​ക്കും. മ​റ്ു വ​രു​മാ​നം ഉ​ള്ള​വ​ർ​ക്ക് ഇ​തി​ൽ​നി​ന്നു​ള്ള ചെ​റി​യ തു​ക കൂ​ടി​യാ​കു​മ്പോ​ൾ കു​ടും​ബ ചെ​ല​വു​ക​ൾ കൂ​ട്ടി​മു​ട്ടി​ച്ചു പോ​കാം എ​ന്നു മാ​ത്രം.

ക​മ്പ​നി ജോ​ലി പോ​ലെ ഒ​രു സെ​ന്‍റ​റി​ൽ വ​ന്ന് സു​ര​ക്ഷി​ത​മാ​യി തൊ​ഴി​ലെ​ടു​ക്കാം എ​ന്ന സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ഗാ​ന്ധി​ജി വി​ഭാ​വ​നം ചെ​യ്ത​പ്പോ​ലെ ഗ്രാ​മീ​ണ സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​നൊ​പ്പം സ്വ​ദേ​ശാ​ഭി​മാ​നം വ​ള​ർ​ത്തു​ന്ന തു​ണി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നും ഇ​ത്ത​രം സെ​ന്‍റ​റു​ക​ൾ നി​ല നി​ന്നേ മ​തി​യാ​കു.

പ​ഴ​യ​കാ​ല പ്ര​താ​പ​ത്തി​ലേ​ക്ക് സെ​ന്‍റ​റു​ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം. മു​ക്കാ​ൽ നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ണ്ട് മം​ഗ​ല​ത്തെ സെ​ന്‍റ​റി​ന്. ക​ണ്ണ​മ്പ്ര സെ​ന്‍റ​റും അ​ര​നൂ​റ്റാ​ണ്ടി​നോ​ട​ടു​ത്താ​യെ​ന്ന് മാ​നേ​ജ​ർ വ​നി​ത പ​റ​ഞ്ഞു. ക​ണ്ണ​മ്പ്ര സെ​ന്‍റ​റി​ലെ പു​തി​യ കെ​ട്ടി​ട​വും പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളു​മെ​ല്ലാം കേ​ടു​പാ​ടു​ക​ളും അ​പ​ക​ട ഭീ​ഷ​ണി​യു​മു​ണ്ട്.