ശി​രു​വാ​ണി ഇക്കോ ടൂ​റി​സം പ​ദ്ധ​തി സ​ന്ദർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു
Saturday, November 2, 2024 3:06 AM IST
ക​ല്ല​ടി​ക്കോ​ട്‌: ഏ​റെനാ​ള​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ശി​രു​വാ​ണി ഡാ​മും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ഇക്കോ ടൂ​റി​സം പ​ദ്ധ​തി സ​ഞ്ചാ​രി​ക​ൾക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.

നീ​ല​ഗി​രി ബ​യോ​സ്ഫിയ​റി​ൽ ഉ​ൾ​പ്പെ​ടു​ന്ന ശി​രു​വാ​ണി വ​ന​മേ​ഖ​ല​യി​ലെ പ്ര​കൃ​തിഭം​ഗി​ ക​ണ്ട​റി​ഞ്ഞ്‌ ആ​സ്വ​ദി​ക്കാ​നും പ്ര​ത്യേ​ക​ത​ക​ൾ മ​ന​സി​ലാ​ക്ക​ാനും അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​വേ​ശ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്‌. കോ​യ​മ്പ​ത്തൂ​രി​ലെ സാ​യി​ബാ​ബ കോ​ള​നി​യി​ൽ നി​ന്നു​ള്ള ലൂ​യി​സും കു​ടും​ബ​വു​മാ​യി​രു​ന്നു ആ​ദ്യ സ​ന്ദ​ർ​ശ​ക​ർ.​

ആ​ദ്യ ദി​ന​മാ​യ​തി​നാ​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു.​ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ്‌ ഓ​ഫീ​സ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ്‌ സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ച്ച്‌ ശി​രു​വാ​ണി​യി​ലേ​യ്ക്ക്‌ ക​ട​ത്തി വി​ട്ടു. ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക്‌ അ​നു​മ​തി ന​ൽ​കുന്നത്‌.​ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്‌ മാ​ത്ര​മാ​ണി​പ്പോ​ൾ പ്ര​വേ​ശ​നം.

ദി​വ​സ​വും രാവിലെ 9 മ​ണി, ഉ​ച്ച​യ്ക്ക്‌ 12, ഉ​ച്ച​കഴിഞ്ഞ്‌ 2.30 എ​ന്നി​ങ്ങ​നെ 3 ഷി​ഫ്റ്റാ​യി​ട്ടാ​ണ് പ്ര​വേ​ശ​നം. 5 പേ​ര​ട​ങ്ങു​ന്ന യാ​ത്രാ സം​ഘ​ത്തി​ന് 2000 രൂ​പ​യും ഏഴുപേ​ർ​ക്ക്‌ 3000, 12 പേ​ർ​ക്ക്‌ 5000, 17 പേ​ർ​ക്ക്‌ 6500 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വേ​ശ​ന നി​ര​ക്കു​ക​ൾ. മു​ൻ​കൂ​ട്ടി ബു​ക്ക്‌ ചെ​യ്ത​വ​ർ​ക്ക്‌ മാ​ത്ര​മാ​ണ് യാ​ത്ര.

എ​ട്ടു വ​ർ​ഷം മു​മ്പാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക്‌ ശി​രു​വാ​ണി​യി​ലേ​യ്ക്ക്‌ വി​ല​ക്ക്‌ ഏ​ർ​പ്പെ​ടു​ത്തി​യ​ത്‌. 2018 ലെ ​പ്ര​ള​യ​സ​മ​യ​ത്ത്‌ റോ​ഡു​ക​ൾ ത​ക​ർ​ന്ന​തും കോ​വി​ഡ്‌ വ​ന്ന​തും സ​ന്ദ​ർ​ശ​ക​ർക്ക് അ​നു​മ​തി നി​ഷേ​ധി​ക്കാ​ൻ ഇ​ട​യാ​യി. കു​റ​ച്ചു കാ​ലം ഇ​ഞ്ചി​ക്കു​ന്ന് ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്നും ര​ണ്ട്‌ എ​യ്സ്‌ വാ​ഹ​ന​ത്തി​ൽ ആ​ളു​ക​ളെ കൊ​ണ്ടു പോ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട്‌ അ​ത്‌ നി​ർ​ത്തി.

സ​ന്ദ​ർ​ശ​ക​ർ​ക്കും പാ​ല​ക്ക​യംകാർ​ക്കും നി​രാ​ശ​പ്പെ​ടേ​ണ്ടി​വ​രി​ല്ലെ​ന്ന് ഡിഎ​ഫ്‌ഒ അ​ബ്ദു​ൾ ല​ത്തീ​ഫ്‌ പ​റ​ഞ്ഞു. ശി​ങ്കം​പാ​റ ആ​ദി​വാ​സി​കോ​ള​നി​യി​ൽ നി​ന്ന് അ​യ്യ​പ്പ​ൻ അ​ട​ക്ക​മു​ള്ള അ​ഞ്ചു പേ​രെ​യാ​ണ് താ​ത്കാ​ലി​ക ടൂ​റി​സ്റ്റ്‌ ഗൈ​ഡു​ക​ളാ​യി എ​ടു​ത്തി​ട്ടു​ള്ള​ത്‌.​

അ​വ​ർ​ക്ക്‌ സ്ഥി​ര​മാ​യ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നും സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധിക്കു​ന്ന​തോ​ടെ ഡാം ​പ​രി​സ​ര​ത്ത്‌ ഇക്കോ ഷോ​പ്പ്‌ തു​ട​ങ്ങു​മെ​ന്നും വ​നവി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച്‌ വി​ല്പ​ന ന​ട​ത്തു​മെ​ന്നും ആ​ദി​വാ​സി​ക​ൾ​ക്ക്‌ സ്ഥി​ര​വ​രു​മാ​നമാ​ർ​ഗം സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധിക്കു​ന്ന​തോ​ടെ പൈ​തൃ​ക​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ വി​റ്റ​ഴി​ക്കാ​നും അ​തു​വ​ഴി സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും ക​ച്ച​വ​ടം വ​ർ​ധിക്കു​മെ​ന്നും ഡിഎ​ഫ്‌ഒ പ​റ​ഞ്ഞു.

അ​ഗ​ളി റേ​ഞ്ച്‌ ഓ​ഫീ​സ​ർ സു​മേ​ഷ്‌, ശി​ങ്ക​മ്പാ​റ ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ്‌ ഓ​ഫീ​സ​ർ ജോ​ൺ​സ​ൺ, പാ​ല​ക്ക​യം ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ്‌ ഓ​ഫീ​സ​ർ മ​നോ​ജ്‌, സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളിവി​കാ​രി ഫാ​. ചെ​റി​യാ​ൻ ആ​ഞ്ഞി​ലിമൂ​ട്ടി​ൽ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ണ്ണി നെ​ടു​മ്പു​റം, പി.​സി.​ രാ​ജ​ൻ, റോ​യ്‌ കൊര​ക്കാ​ലാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ശി​രു​വാ​ണി സ​ന്ദ​ർ​ശി​ക്കാ​ൻ മു​ൻകൂട്ടി രജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 8547602366