പ്ര​ത്യേ​ക പ​ട്ട​യവിതരണ ക്യാ​മ്പ്
Wednesday, October 2, 2024 7:35 AM IST
കോയ​മ്പ​ത്തൂ​ർ: കോ​ർ​പറേ​ഷ​ന്‍റെ ഈ​സ്റ്റ് സോ​ണി​ലെ വാ​ർ​ഡ് ന​മ്പ​ർ 53 ൽ പ്ര​ത്യേ​ക പ​ട്ട​യവിതരണ ക്യാ​മ്പ് ജി​ല്ലാ ക​ള​ക്ട​ർ ക്രാ​ന്തി കു​മാ​ർ പ​ാഡി ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘കോ​ർ​പറേ​ഷ​ൻ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്നു’ എന്ന സം​രം​ഭ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാണ് ക്യാന്പ്.

ജോ​യി​ന്‍റ് പ​ട്ട​യം, വ്യ​ക്തി​ഗ​ത പ​ട്ട​യം, ഭൂ​മി സ​ർ​വേ, ഏ​രി​യ തി​രു​ത്ത​ൽ, ടി​എ​സ്എ​ൽ​ആ​ർ കോ​പ്പി, മാ​പ്പ് കോ​പ്പി തു​ട​ങ്ങി വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ൾ ക്യാ​മ്പി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു. അ​ർ​ഹ​ത​യു​ള്ള അ​പേ​ക്ഷ​ക​ൾ ഉ​ട​ൻ തീ​ർ​പ്പാ​ക്കു​മെ​ന്നും വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ ‘ജ​ന​ങ്ങ​ളോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി’ പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ച്ച നി​വേ​ദ​ന​ങ്ങ​ളി​ൽ 95 ശ​ത​മാ​ന​വും പ​രി​ഹ​രി​ച്ച​താ​യി ക്രാ​ന്തി കു​മാ​ർ പ​ാഡി അ​റി​യി​ച്ചു. പ്ര​ത്യേ​ക പ​ട്ട​യ കൈ​മാ​റ്റ ക്യാ​മ്പി​ൽ സ​ജ്ജീ​ക​രി​ച്ച കേ​ന്ദ്രം ജി​ല്ലാ ക​ള​ക്ട​ർ പ​രി​ശോ​ധി​ച്ചു.