പാ​ല​ക്കാ​ട് രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Friday, October 4, 2024 7:21 AM IST
പാ​ല​ക്കാ​ട്: രൂ​പ​ത​യു​ടെ വി​ശ്വാ​സ​പ​രി​ശീ​ല​ന അ​ധ്യാ​പ​ക​ദി​നം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ആ​ഘോ​ഷി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​സ​ഭ മൂ​വാ​റ്റു​പു​ഴ രൂ​പ​ത ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ​രു​കു​ഞ്ഞി​ന്‍റെ ജ​ന​നം​മു​ത​ൽ അ​മ്മ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​താ​ണു ആ​ദ്യ​വി​ശ്വാ​സ​പ​രി​ശീ​ല​ന​മെ​ന്നും ദൈ​വീ​ക​രേ​ഖ​ക​ളു​ടെ ക​ല​വ​റ​യി​ൽ​നി​ന്ന് പു​തു​ത​ല​മു​റ​യ്ക്കു വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ പ​ക​ർ​ന്നു ന​ൽ​കു​ന്ന​താ​ണു ഞാ​യ​റാ​ഴ്ച വി​ശ്വാ​സ​പ​രി​ശീ​ല​ന​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

ക്രി​സ്ത്വാ​നു​ഭ​വ​ത്തി​ലേ​യ്ക്കു കു​ട്ടി​ക​ളെ വ​ള​ർ​ത്തും​വി​ധം രൂ​പ​ത​യി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​നം ന​ല്ല​രീ​തി​യി​ൽ ന​ട​ത്തു​ന്ന എ​ല്ലാ വി​ശ്വാ​സ​പ​രി​ശീ​ല​ക​രെ​യും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ഭി​ന​ന്ദി​ച്ചു. പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ കൂ​ട്ടാ​യ്മ കേ​ര​ള​സ​ഭ​യ്ക്കു​ത​ന്നെ മാ​തൃ​ക​യാ​ണ്. നാം ​ഒ​റ്റ​ക്കെ​ട്ടാ​യി​നി​ന്നു ന​മ്മു​ടെ വി​ശ്വാ​സം പ്ര​ഘോ​ഷി​ക്കു​ക​യും ഉ​ജ്വ​ലി​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു ബി​ഷ​പ് വി​ശ്വാ​സ​പ​രി​ശീ​ല​ക​രോ​ടു ആ​ഹ്വാ​നം ചെ​യ്തു.

ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്, രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് ച​ക്യേ​ത്ത് എ​ന്നി​വ​ർ അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​മ​ൽ വ​ലി​യ​വീ​ട്ടി​ൽ, വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന വി​ശ്വാ​സ​പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്ജി​ൻ വെ​ള്ളി​യാം​ക​ണ്ട​ത്തി​ൽ, വി​ശ്വാ​സ​പ​രി​ശീ​ല​ന കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സ​ജി ജേ​ക്ക​ബ് എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ തു​ട​ർ​ന്നു​ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത​യി​ലെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വൈ​ദി​ക​രെ​യും 35, 25, 15 വ​ർ​ഷ​ങ്ങ​ൾ വി​ശ്വാ​സ​പ​രി​ശീ​ല​ന ശു​ശ്രൂ​ഷ ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും രൂ​പ​ത​യു​ടെ ബേ​സി​ക് ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ഴ്സി​ലെ റാ​ങ്കു​ജേ​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു.

രൂ​പ​ത ന​ട​ത്തി​യ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ദാ​ന​വും കാ​ഞ്ഞി​ര​പ്പു​ഴ ഡാം, ​മ​ണ്ണാ​ർ​ക്കാ​ട്, ഒ​ല​വ​ക്കോ​ട് തു​ട​ങ്ങി​യ യൂ​ണി​റ്റു​ക​ളി​ലെ വി​ശ്വ​സ​പ​രി​ശീ​ല​ന അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ചേ​ർ​ന്നൊ​രു​ക്കി​യ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.