മേ​ഴ്സി കോ​ള​ജ് ഡ​യ​മ​ണ്ട് ജൂ​ബി​ലി ആഘോ​ഷ​സ​മാ​പ​നം ഇ​ന്ന്
Saturday, October 5, 2024 8:02 AM IST
പാ​ല​ക്കാ​ട്: മേ​ഴ്സി കോ​ള​ജ് ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​സ​മാ​പ​നം ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​രാ​ജു നാ​രാ​യ​ണ​സ്വാ​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, ആ​ലു​വ സി​എം​സി ജ​ന​റ​ലേ​റ്റ് ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ റോ​സ് ലി​ൻ സി​എം​സി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ക്കും.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ടി.​എ​ഫ്. ജോ​റി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. കോ​ള​ജ് ലോ​ക്ക​ൽ മാ​നേ​ജ​ർ ഡോ. ​സി​സ്റ്റ​ർ യൂ​ഷ്മ മൊ​മ​ന്‍റോ വി​ത​ര​ണം ചെ​യ്യും.

പാ​ല​ക്കാ​ട് ജ​യ്ക്രി​സ്റ്റോ പ്രോ​വി​ൻ​സ് മാ​നേ​ജ​രും പ്രോ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റു​മാ​യ ഡോ. ​സി​സ്റ്റ​ർ ലി​യോ​ണി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ഭ​വ​ജ​ൻ എ​ന്നി​വ​ർ ജൂ​ബി​ലി പ്രോ​ജ​ക്ട് ലോ​ഞ്ചിം​ഗ് നി​ർ​വ​ഹി​ക്കും. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ എ​ൻ.​എം. ലൗ​ലി മു​ൻ​പ്രി​ൻ​സി​പ്പ​ൽ​മാ​രെ ആ​ദ​രി​ക്കും.

കോ​ള​ജ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ നി​ർ​വ​ഹി​ക്കും.

അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​മീ​ന പി. ​കു​മാ​ർ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​രേ​ഖ വാ​സു​ദേ​വ​ൻ ന​ന്ദി​യും പ​റ​യും.