കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ ബു​ള്ള​റ്റിനു തീയിട്ടു
Saturday, October 5, 2024 8:02 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ ബു​ള്ള​റ്റ് വാ​ഹ​നം ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ. മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കി​ഴ​ക്ക​ഞ്ചേ​രി ക​രു​മ​ന​ശേ​രി പ്രേം​രാ​ജി​ന്‍റെ ബു​ള്ള​റ്റാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ ക​ത്തി​ന​ശി​ച്ച​ത്.

വീ​ടി​നു​മു​ന്നി​ൽ നി​ർ​ത്തി​യി​രു​ന്ന വാ​ഹ​ന​മാ​ണു ക​ത്തി​യ​ത്. ബു​ള്ള​റ്റ് ക​ത്തു​ന്ന​തു ക​ണ്ടു​ണ​ർ​ന്ന വീ​ട്ടു​കാ​ർ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്രാ​ദേ​ശി​ക​മാ​യി പാ​ർ​ട്ടി​ക്കു​ള്ളി​ലു​ള്ള വി​ഭാ​ഗീ​യ പ്ര​ശ്ന​ങ്ങ​ളാ​ണു ബു​ള്ള​റ്റ് ക​ത്തി​ച്ച​തി​നു പി​ന്നി​ല്ലെ​ന്നാ​ണു സം​ശ​യി​ക്കു​ന്ന​ത്. വി​ഭാ​ഗീ​യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ദി​വ​സം ചെ​റി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ത​ർ​ക്ക​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ന​ല​ത്തെ സം​ഭ​വം. പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.