പേ​ഴും​ക​ര​യി​ലെ വ​ലി​ച്ചെ​റി​യ​ൽകേ​ന്ദ്രം ഇനി പുത്തൻ "സ്നേഹാരാമം'
Thursday, October 3, 2024 6:51 AM IST
പാ​ല​ക്കാ​ട്: പേ​ഴും​ക​ര​യി​ലെ സ്ഥി​രം മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ൽ​കേ​ന്ദ്രം വീ​ണ്ടും മ​നോ​ഹ​ര​മാ​ക്കി പു​തു​പ്പ​രി​യാ​രം ഗ്രാ​മപ​ഞ്ചാ​യ​ത്ത്. മൂ​ക്കു​പൊ​ത്തി​മാ​ത്രം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന പ്ര​ദേ​ശം ഒ​രി​ക്ക​ൽ സ്നേ​ഹാ​രാ​മം നി​ർ​മി​ച്ചു മ​നോ​ഹ​ര​മാ​ക്കി​യി​രു​ന്നു.

വീ​ണ്ടും ശു​ചീ​ക​ര​ണ, സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ള​ട​ക്കം ന​ട​ത്തി പു​ത്ത​ൻ സ്നേ​ഹാ​രാ​മം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെയും ജീ​വ​ന​ക്കാ​രു​ടെയും നേ​തൃ​ത്വ​ത്തി​ൽ ശു​ചി​ത്വ​മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്നേ​ഹാ​രാ​മം പൂ​ർ​ണ​ത​യി​ലെ​ത്തി​ച്ച​ത്. പു​തി​യ സ്നേ​ഹാ​രാ​മം പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ബി​ന്ദുവി​ന്‍റെ അ​ധ്യ​ക്ഷ​തി​യി​ൽ ജി​ല്ലാ ക​ളക്ടർ ഡോ.​എ​സ്. ചി​ത്ര ഉ​ദ്ഘാ​ട​നം​ചെ​യ​തു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ യു. ​സു​നി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.