ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​പ​യോ​ഗി​ച്ച് ട്രെ​യി​ൻ മോ​ഡ​ലൊ​രു​ക്കി ലീ​ഡ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Thursday, October 3, 2024 6:51 AM IST
ധോ​ണി: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ പെ​റു​ക്കി​യെ​ടു​ത്തു ട്രെ​യി​ൻ മോ​ഡ​ൽ നി​ർ​മി​ച്ചു ലീ​ഡ് കോ​ള​ജ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ.

സ്വ​ച്ഛ​ത ഹി ​സേ​വാ 2024 പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡ് കോ​ള​ജ് നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു വേ​റി​ട്ട നി​ർ​മി​തി.

എ​ട്ടു​ദി​വ​സ​ങ്ങ​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​ൽ നി​ർ​മി​ച്ച ട്രെ​യി​ൻ മാ​തൃ​ക പൂ​ർ​ത്തി​യാ​ക്കു​വാ​ൻ 3000 കു​പ്പി​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ലീ​ഡ് കോ​ള​ജ് ഗ്രീ​നിം​ഗ് ക്ല​ബ് വി​ദ്യാ​ർ​ഥി​ക​ളാ​ണു ക​ലാ​വി​രു​തി​നു പി​ന്നി​ൽ.

ട്രെ​യി​ൻ മാ​തൃ​ക ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ൻ​പി​ൽ ഇ​ന്ന​ലെ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളും റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും​ചേ​ർ​ന്ന് സൈ​ക്കി​ൾ​ത്തോ​ണും സം​ഘ​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ക്രി​സ്മ​സ് ദി​ന​ത്തി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഭീ​മാ​കാ​ര ക്രി​സ്മ​സ് ട്രീ ​നി​ർ​മി​ച്ച​തും ശ്ര​ദ്ധേയ​മാ​യി​രു​ന്നു.