ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-എം
Friday, October 4, 2024 7:21 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​മു​ത​ൽ വാ​ണി​യം​പാ​റ വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ക​ണ്ണ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം എ​ൻ​എ​ച്ച് അ​ഥോ​റി​റ്റി​യോ​ടാ​വ​ശ്യ​പ്പെ​ട്ടു.

വാ​ണി​യം​പാ​റ​യി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​ക, പ​ന്ത​ലാം​പാ​ട​ത്തു വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഭൂ​മി വെ​ട്ടി​ത്തെ​ളി​ച്ചു കാ​ട്ടു​പ​ന്നി​യു​ടെ​യും​മ​റ്റും ശ​ല്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പു​ലി​ക്കു​ന്നേ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണ​മ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ട​മാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ന​ട​യ​ത്ത്, ബി​നു ചെ​റു​നി​ലം, ജോ​യ് കു​ന്ന​ത്തേ​ട​ത്ത്, സീ​ൻ ചെ​റു​നി​ലം പ്ര​സം​ഗി​ച്ചു.