വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു ബി​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, October 3, 2024 6:51 AM IST
ആ​ല​ത്തൂ​ർ: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​രി​മ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ലി​ന്യ സം​സ്ക​ര​ണ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ജൈ​വ- അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ ബി​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു.

എ​രി​മ​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​പ്രേ​മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​യു​പി​എ​സ് ക​ണ്ണ​മ്പു​ള്ളി ഹെ​ഡ്മി​സ്ട്ര​സ് രാ​ജേ​ശ്വ​രി സ്വാ​ഗ​തം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​എം. മ​ഞ്ജു​ള, വാ​ർ​ഡ് മെം​ബ​ർ ജു​റൈ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.