വടക്കഞ്ചേരി മംഗലം പാലത്തിനടുത്ത് ഇരുട്ടിന്‍റെ അപകടക്കെണി
Monday, June 24, 2024 1:35 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത് യ​ത്തീം​ഖാ​ന​യ്ക്കു മു​ന്നി​ൽ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ബൈ​പ്പാ​സ് റോ​ഡി​ൽ വെ​ളി​ച്ച​മി​ല്ല. പോ​സ്റ്റു​ക​ൾ​നാ​ട്ടി ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബ​ൾ​ബു​ക​ളൊ​ന്നും തെ​ളി​യു​ന്നി​ല്ല.

രാ​ത്രി​യി​ലെ വെ​ളി​ച്ച​ക്കു​റ​വ് അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വു​ക​യാ​ണ്. മം​ഗ​ലം - ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ നി​ന്നും ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റേ​ണ്ട വാ​ഹ​ന​ങ്ങ​ൾ വ​ഴി​യ​റി​യാ​തെ വ​ല​തു​വ​ശ​ത്തെ റോ​ഡി​ൽ ക​യ​റി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും. ഇ​തു ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും സം​സ്ഥാ​ന​പാ​ത​യി​ലേ​ക്ക് തി​രി​ഞ്ഞു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​ൻ കാ​ര​ണ​മാ​വു​ക​യാ​ണ്.

ബൈ​പ്പാ​സ് റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ലു​ള്ള ഡി​വൈ​ഡ​ർ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് കു​റെ ഭാ​ഗ​ങ്ങ​ൾ ചാ​ലി​ലാ​ണ്. വാ​ഹ​ന​ങ്ങ​ൾ തി​രി​യു​ന്നി​ട​ത്തു ത​ന്നെ ഇ​പ്പോ​ൾ കു​ഴി​ക​ളു​മു​ണ്ട്. കു​ഴി​യി​ൽ ചാ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ച്ചെ​ടു​ക്കു​ന്ന​തും അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം കോ​ള​ജ് ബ​സും പ്രൈ​വ​റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് ഇ​വി​ടെ അ​പ​ക​ട​മു​ണ്ടാ​യി. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​ർ ചു​റ്റും നി​ന്ന് പ​ല​ത​വ​ണ റി​പ്പ​യ​ർ വ​ർ​ക്ക് ന​ട​ത്തി​യ ഭാ​ഗ​ത്താ​ണ് വീ​ണ്ടും കു​ഴി​ക​ൾ വ​ലു​താ​കു​ന്ന​ത്. 30 മീ​റ്റ​ർ ദൂ​രം റോ​ഡ് ന​ന്നാ​ക്കാ​ൻ 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. ഇ​വി​ടെ വെ​ള്ള​ക്കെ​ട്ടും റോ​ഡ് ത​ക​ർ​ച്ച​യു​മാ​ണ്.