ഭ​ക്ഷ്യ​വി​ഷ​ബാ​ധ: കാ​റ്റ​റിംഗ് സ്ഥാ​പ​നം അ​ട​പ്പി​ച്ചു
Sunday, June 23, 2024 6:12 AM IST
ഷൊർ​ണൂ​ർ: ന​വ​ദ​മ്പ​തി​മാ​ർ​ക്ക​ട​ക്കം വി​വാ​ഹ സ​ൽക്കാര​ത്തി​ൽ പ​ങ്കെ​ടു​ത്ത നൂ​റ്റ​മ്പ​തി​ലേ​റെ പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ കാ​റ്റ​റിം​ഗ് സ്ഥാ​പ​നം താ​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു. വാ​ടാ​നംകു​ർ​ശിയി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ഓ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി. അ​തേസ​മ​യം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക് ഇ​ട​യാ​യ​തു വെ​ള്ള​ത്തി​ൽ നി​ന്നാ​ണെ​ന്നാ​ണ് സം​ശ​യം. ഇ​ത് സം​ബ​ന്ധി​ച്ച് ഭ​ക്ഷ​ണം എ​ത്തി​ച്ച കാറ്റ​റി​ംഗ് സ്ഥാ​പ​ന​ത്തി​ലെ​യും വി​വാ​ഹ സ​ൽ​ക്കാ​രം ന‌​ട​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​യും വെ​ള്ളം ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

വാ​ടാ​നാം​കു​റു​ശിയി​ലെ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഓ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തും കു​ള​പ്പു​ള്ളി ടൗ​ണി​നു സ​മീ​പ​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ന്നു ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യു​മാ​ണു വെ​ള്ളം ശേ​ഖ​രി​ച്ചു ജ​ല അ​ഥോ​റി​റ്റി​യു​ടെ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ട്ട​ത്. ഫ​ലം വ​ന്ന ശേ​ഷ​മാ​കും​ തു​ട​ർ​ന‌​ട​പ​ടി​ക​ൾ.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കു​ള​പ്പു​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റേ​യും പാ​ല​ക്കാ​ട് പി​രാ​യി​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ​യും വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന റി​സ​പ്ഷ​നി​ൽ പ​ങ്കെ​ടു​ത്തു ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കാ​ണ് തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ന​വ​ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ പ​നി​യും ഛർ​ദി​യും പി​ടി​പെ​ട്ടു വി​ശ്ര​മ​ത്തി​ലാ​ണ്. വെ​ൽ​കം ഡ്രി​ങ്ക് എ​ന്ന നി​ല​യി​ൽ ന​ൽ​കി​യ ജ്യൂ​സോ ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ന​ൽ​കി​യ കു​ടി​വെ​ള്ള​മോ ആ​കും വി​ല്ല​നെ​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നി​ഗ​മ​നം.