സർ​ക്കാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ഭി​ന്നി​പ്പി​ക്കു​ന്നു: കെ​പിഎ​സ്ടി​എ
Sunday, June 23, 2024 6:12 AM IST
പാ​ല​ക്കാ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സശ​ക്തീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന ഇ​ട​തു സ​ർ​ക്കാ​ർ ഈ ​മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള റി​സ​ർ​ച്ച് ന​ട​ത്തു​ക​യാ​ണെ​ന്നും യാ​തൊ​രു ആ​സൂ​ത്ര​ണ​വു​മി​ല്ലാ​തെ ത​യാ​റാ​ക്കി​യ അ​ക്കാ​ദ​മി​ക ക​ല​ണ്ട​ർ അ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കെപിഎസ് ടിഎ സം​സ്ഥാ​ന ക​മ്മ​റ്റി ആ​രോ​പി​ച്ചു. യോഗത്തിൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​ൻ, ട്ര​ഷ​റ​ർ വ​ട്ട​പ്പാ​റ അ​നി​ൽ​കു​മാ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഹി​ദ റ​ഹ്‌മാ​ൻ, എ​ൻ. രാ​ജ്മോ​ഹ​ൻ, കെ.​ര​മേ​ശ​ൻ, ബി. സു​നി​ൽ​കു​മാ​ർ, ബി. ബി​ജു, അ​നി​ൽ വെ​ഞ്ഞാ​റ​മൂ​ട്, ടി.​യു. സാ​ദ​ത്ത്, പി.എ​സ്. ഗി​രീ​ഷ് കു​മാ​ർ, സാ​ജു ജോ​ർ​ജ്, പി.​വി. ജ്യോ​തി, ബി.ജ​യ​ച​ന്ദ്ര​ൻപി​ള്ള, ജോ​ൺ ബോ​സ്കോ, വ​ർ​ഗീ​സ് ആ​ന്‍റണി, പി.എ​സ്. മ​നോ​ജ് , വി​നോ​ദ് കു​മാ​ർ, പി.​എം. നാ​സ​ർ, ജി.​കെ. ഗി​രീ​ഷ്, എം.​കെ. അ​രു​ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.