ന​ട​ൻ വി​ജ​യ്‌യു​ടെ ജ​ന്മ​ദി​നാഘോഷം
Sunday, June 23, 2024 6:12 AM IST
മ​ല​മ്പു​ഴ: ത​മി​ഴ് സി​നി​മാന​ട​ൻ വി​ജ​യ്‌യു​ടെ 50-ാം ജ​ന്മ​ദി​നം ത​മി​ഴ​കം വെ​ട്രിക​ഴ​കം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വത്തിൽ ഏ​ക​ദി​ന ജീ​വ​കാ​രു​ണ്യപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ആ​ഘോ​ഷി​ച്ചു. മ​ല​മ്പു​ഴ കൃ​പാസ​ദ​ൻ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ൽ പ്ര​ഭാ​തഭ​ക്ഷ​ണം ന​ൽ​കിക്കൊണ്ടാ​ണ് ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

പരിപാടി സി​സ്റ്റ​ർ സാ​വി​യോ സിഎ​ച്ച്എ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ കാ​ജാഹു​സൈ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ വി​നോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ നി​സാ​ർ, ട്ര​ഷ​റ​ർ ജെ. ​ഫൈ​സ​ൽ, മ​ല​മ്പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​വ​ത്സ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ല​ത്തൂ​രി​ൽ വൃ​ക്ക​രോ​ഗി​ക്കു ചി​കി​ത്സാസ​ഹാ​യം ന​ൽ​ക​ൽ, കൊ​ല്ല​ങ്കോ​ട് വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​ക​ൽ, നെ​ന്മാ​റ പ​ഴ​യഗ്രാ​മം എ​ൽഎ​ൻയുപി സ്കൂ​ളി​ലെ അ​മ്പ​തു വി​ദ്യാ​ർ​ഥി​ക​ൾക്കു പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണം എ​ന്നി​വ​ നടന്നു.