മാതൃ​വേ​ദി രൂ​പ​ത സ​മി​തി​യു​ടെ ഭ​വ​ന നി​ർ​മാ​ണം; പ​മ്പ​രം​കുന്നി​ൽ ത​റ​ക്ക​ല്ലി​ട​ൽ ന​ട​ന്നു
Friday, June 21, 2024 1:47 AM IST
വ​ട​ക്ക​ഞ്ചേ​രി: രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മാ​തൃ​വേ​ദി രൂ​പ​ത സ​മി​തി നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു. കാ​ളാം​കു​ള​ത്തി​ന​ടു​ത്ത് പ​മ്പ​രം​കു​ന്നി​ൽ സ്വ​കാ​ര്യ​വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​ട്ടു​ള്ള സ്ഥ​ല​ത്താ​ണ് ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കാ​ൻ ത​റ​ക്ക​ല്ലി​ട​ൽ ന​ട​ന്ന​ത്. മാ​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ, വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന വി​കാ​രി ഫാ. ​റെ​ജി പെ​രു​മ്പി​ള്ളി​ൽ, ക​ണ​ക്ക​ൻ​തു​രു​ത്തി തി​രു​ഹൃ​ദ​യ​പ​ള്ളി വി​കാ​രി ഫാ. ​ഡേ​വി​സ് ച​ക്കും​പീ​ടി​ക തു​ട​ങ്ങി​യ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ത​റ​ക്ക​ല്ലി​ട​ൽ.

മാ​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് സോ​ളി തോ​മ​സ് കാ​ട​ൻ​കാ​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു മാ​ർ​ട്ടി​ൻ, സെ​ക്ര​ട്ട​റി ബീ​ന വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​സ ലോ​റ​ൻ​സ്, ട്ര​ഷ​റ​ർ ഡി​ൽ​ജി, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം റൂ​ബി സെ​ബി, രൂ​പ​ത സെ​ന​റ്റ് മെം​ബ​ർ പ്രെ​യ്സ് സെ​ബാ​സ്റ്റ്യ​ൻ, സ്വ​പ്ന ജെയിം​സ്, വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് സേ​വ്യ​ർ ചി​രി​യ​ങ്ക​ണ്ട​ത്ത്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ര​ഞ്ജി​ത, സി​സ്റ്റ​ർ റോ​സ്മി​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.