വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Wednesday, June 19, 2024 1:51 AM IST
ചി​റ്റൂ​ർ:​ യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​ത്ത​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാഗാ​ന്ധി യൂ​ത്ത് പ്ല​സ് ടാ​ലന്‍റ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. എ​സ്എ​സ്എ​ൽസി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥിക​ൾ​ക്കാ​ണ് മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ച​ത്.

ത​ത്ത​മം​ഗ​ലം എ​ൻഎ​സ്എ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ സു​മേ​ഷ് അ​ച്യു​ത​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ കൃ​ഷ്ണ അ​ധ്യ​ക്ഷ​നാ​യി.

​എ​ഴു​ത്തു​കാ​ര​ൻ സ​ന്തോ​ഷ് ചോ​ല​യി​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഷ​ഫീ​ക്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സാ​ജ​ൻ. യു. ​ജി​തി​ൻ, അ​ജി​ത് കു​മാ​ർ, ഷാ​ഹി​ദ് ത​ണ്ണി​ശേരി, ആ​ർ.​ സ​ദാ​ന​ന്ദ​ൻ, ആ​ർ.​ കി​ഷോ​ർ കു​മാ​ർ, സൈ​ദ് ഇ​ബ്രാ​ഹിം, എ.​ രാ​ജ​ൻ, ആ​ർ.​ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.