ടെ​റ​സി​ല്‍ നി​ന്ന് കാ​ല്‍​വ​ഴു​തി വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Wednesday, June 26, 2024 10:41 PM IST
കോ​ഴി​ക്കോ​ട്: ടെ​റ​സി​ല്‍ നി​ന്ന് കാ​ല്‍​വ​ഴു​തി വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. രാ​മ​നാ​ട്ടു​ക​ര പ​രു​ത്തി​പ്പാ​റ​യി​ലെ ക​ണ്ടം​കു​ള​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ക​ര്‍​ള​ങ്കോ​ട്ട് സ​മ​ദ് (56) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ ടെ​റ​സി​ല്‍ ക​യ​റി​യ സ​മ​ദ് കാ​ല്‍ വ​ഴു​തി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.