അ​പൂ​ർ​വ​യിനം ചെ​ന്നാ​യ പാ​മ്പിനെ പിടികൂടി
Wednesday, June 19, 2024 1:51 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ൽ അ​പൂ​ർ​വ​മാ​യ വെ​ള്ളി​ക്കെ​ട്ടു​ള്ള പാ​മ്പി​നെ (ചെ​ന്നാ​യ പാ​മ്പ്) പിടികൂടി. കോ​യ​മ്പ​ത്തൂ​ർ മ​സ​ക്കാ​ളി​പാ​ള​യ​ത്തെ വീ​ട്ടി​ലാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പാ​മ്പ് പി​ടിത്ത​ക്കാ​ര​നാ​യ ചി​ത്ര​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​പൂ​ർ​വ​മാ​യ ജ​നി​ത​ക വൈ​ക​ല്യ​മു​ള്ള, വി​ഷ​മി​ല്ലാ​ത്ത സി​ൽ​വ​ർ ക​ള​ർ പാ​മ്പാ​ണ് ഇത്. ചെ​ന്നാ​യപാ​മ്പ് എ​ന്നാ​ണ് ഇ​തി​നെ വി​ളി​ക്കു​ന്ന​ത്. ഇ​തിനെ വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ കാ​ണാ​നാ​കൂ. പാ​മ്പി​നെ വ​നം​വ​കു​പ്പി​ന് കൈ​മാ​റി.