ക​ണ്ട​ൽ​ച്ചെ​ടി​ക​ളെ അ​ടു​ത്ത​റി​ഞ്ഞ് ഇ​ക്കോ ക്ല​ബ് വി​ദ്യാ​ര്‍​ഥി​ക​ള്‍
Sunday, June 23, 2024 6:21 AM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: കോ​ണ​ത്തു​കു​ന്ന് ഗ​വ. യു​പി സ്കൂ​ളി​ലെ ഇ​ക്കോ ക്ല​ബ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ണ്ട​ല്‍​ച്ചെ​ടി​ക​ളെ കു​റി​ച്ചു പ​ഠി​ക്കാ​ന്‍ വ​ള്ളി​വ​ട്ടം ചീ​പ്പു​ചി​റ സ​ന്ദ​ര്‍​ശി​ച്ചു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍ ത​ന്നെ ത​യാ​റാ​ക്കി​യ വി​ത്തു​പ​ന്തു​ക​ള്‍ ചീ​പ്പു​ചി​റ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​റി​യു​ക​യും ചെ​യ്തു. പ്രാ​ദേ​ശി​ക ച​രി​ത്രാ​ന്വേ​ഷ​ക​ന്‍ മൈ​ഷൂ​ക്ക് ക​രൂ​പ്പ​ട​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക​ണ്ട​ല്‍​ച്ചെ​ടി​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പ്ര​ത്യേ​ക​ത​ക​ളെ​ക്കു​റി​ച്ചും ക്ലാ​സെ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ ഒ.​എ​സ്. ആ​ശ, കെ. ​ഗീ​ത, എം. ​ലീ​ന, സൂ​ര്യ​ന​ന്ദ​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.