തൃശൂർ: തൊഴിലാളി സംഘാടനത്തിന്റെ രണ്ടുഘട്ടങ്ങളുടെ പ്രതിനിധികളാണ് ഫാ. ജെനേസിയൂസും മോണ്‍. തോമസ് തലച്ചിറയുമെന്നു തൃശൂർ അതിരൂപത ചാൻസലർ ഫാ. ഡൊമിനിക്ക് തലക്കോടൻ. പാലയ്ക്കൽ സെന്റ് മാത്യൂസ് പള്ളി ഹാളിൽ കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത പ്രസിഡന്റ് ബിജു ചിറയത്ത്, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ ഡയറക്ടർ ഫാ. ജോർജ് തോമസ്, ദേശീയ പ്രസിഡന്റ് ജോയ് ഗോതുരുത്ത്, അതിരൂപത ഡയറക്ടർ ഫാ. പോൾ മാളിയമ്മാവ്, പാലയ്ക്കൽ യൂണിറ്റ് ഡയറക്ടർ ഫാ. ലിറിൽ തളിയപറന്പിൽ, അതിരൂപത ജനറൽ സെക്രട്ടറി മോളി ജോബി, ട്രഷറർ ജോയ് മാളിയേക്കൽ, റോബസ് പറപ്പുള്ളി, വി.എൽ. ലോനപ്പൻ, ജോസ് ചിറയത്ത്, സി.എ. ടോണി, വി.ജെ. ഫ്രാൻസിസ്, ഇ.ജെ. ബാബു, നൈസി ടോണി, ബീന പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
കെഎല്‍എം ഡയമണ്ട് ജൂബിലി മരണാനന്തര സഹായഫണ്ടിന്റെ അംഗങ്ങൾ മരിച്ചാൽ കുടുംബാംഗങ്ങൾക്കു വരുംവർഷത്തിൽ 1.5 ലക്ഷം രൂപ നൽകുമെന്നു യോഗത്തിൽ അറിയിച്ചു. സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ജോസ്, ഡേവിസ് എന്നിവരെയും ലേബർവോയ്സ് മുഖച്ചിത്ര രചനാമത്സരത്തിൽ വിജയിച്ച ഷാജു എളവള്ളിയെയും കർഷക തൊഴിലാളി ഫോറത്തിന്റെ സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജോയ് മാളിയേക്കലിനെയും അനുമോദിച്ചു.