റോ​ഡ് ചെ​ളി​ക്കു​ള​മാ​യി; നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ
Friday, June 21, 2024 1:48 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: മ​ഴ​യെ​ത്തി​യാ​ൽ ചെ​ളി​ക്കു​ളം, വെ​യി​ൽ വ​ന്നാ​ൽ പൊ​ടി​പ​ട​ലം. പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​ൽ​ത്ത​റ ദ്വാ​ര​കറോ​ഡി​ന്‍റെ അ​വ​സ്ഥ​യാ​ണ് . മ​ഴ പെ​യ്ത​തോ​ടെ ചെ​ളി​ക്കു​ള​മാ​യി വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​ക്കാ​രും ഒ​രു​പോ​ലെ പെ​രു​വ​ഴി​യി​ലാ​യി. ചെ​ളി നി​റ​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ താ​ഴു​ന്ന​തു പ​തി​വാ​ണ്. പ​ല​യി​ട​ത്തും റോ​ഡ് ത​ക​ർ​ന്നു കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കു​ന്നി​ല്ല.