ചി​റ​ക്ക​ഴ പാ​ലം ദു​ര്‍​ബ​ലം; പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നു ന​ട​പ​ടി​യി​ല്ല
Friday, June 21, 2024 1:47 AM IST
കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ലെ ചി​റ​ക്ക​ഴ പാ​ലം കാ​ല​പ്പ​ഴ​ക്കംമൂ​ലം ദു​ര്‍​ബ​ലാ​വസ്ഥ​യി​ലാ​യി. എ​ണ്‍​പ​തു​വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തെ താ​ങ്ങി​നി​ര്‍​ത്തു​ന്ന ക​രി​ങ്ക​ല്‍​കെ​ട്ടു​ക​ള്‍ ഇ​ള​കി​യ​തി​നാ​ല്‍ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.​ ദേ​ശീ​യ​പാ​ത​യി​ലെ പേ​രാ​മ്പ്ര​യേ​യും ക​ന​ക​മ​ല​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ലാ​ണ് ചി​റ​ക്ക​ഴ പാ​ല​മു​ള്ള​ത്. ക​ന​ക​മ​ല പ്ര​ദേ​ശ​ത്തെ മ​ഠ​ത്തി​പ്പാ​ടം, ചി​റ​പ്പാ​ടം എ​ന്നി​വ​യെ വേ​ര്‍​തി​രി​ക്കു​ന്ന ബ​ണ്ടാ​ണ് ഇ​വി​ടെ പി​ന്നീ​ട് റോ​ഡാ​യി മാ​റി​യ​ത്.

റോ​ഡ് നി​ര്‍​മാണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1940 ക​ളി​ലാ​ണ് ചി​റ​ക്ക​ഴ​യി​ല്‍ പാ​ലം നി​ര്‍​മിച്ച​ത്. കൈ​വ​രി ത​ക​ര്‍​ന്നി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യ പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബും ഇ​പ്പോ​ള്‍ ദു​ര്‍​ബ​ല​മാ​യി​ട്ടു​ണ്ട്.​ സ്ലാ​ബി​ന്‍റെ അ​ടി​ഭാ​ഗ​ത്തു നി​ന്ന് കോ​ണ്‍​ക്രീ​റ്റ് അ​ട​ര്‍​ന്ന് തു​രു​മ്പി​ച്ച ക​മ്പി​ക​ള്‍ പു​റ​ത്താ​യി​നി​ല്‍​ക്കു​ക​യാ​ണ്. സ്ലാ​ബു​ക​ളെ താ​ങ്ങി​നി​ര്‍​ത്തു​ന്ന ക​രി​ങ്ക​ല്‍​കെ​ട്ടും ദു​ര്‍​ബ​ല​മാ​യ നി​ല​യി​ലാ​ണ്.

ക​ന​ക​മ​ല​യി​ല്‍നി​ന്നും സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നും പേ​രാ​മ്പ്ര ദേ​ശീ​യ​പാ​ത​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ടന്നു​പോ​കു​ന്ന​ത് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ചി​റ​ക്ക​ഴ പാ​ല​ത്തി​ലൂ​ടെ​യാ​ണ്. പാ​ല​ത്തി​നു വീ​തി​യി​ല്ലാ​ത്ത​തും കൈ​വ​രി​ക​ളി​ല്ലാ​ത്ത​തും അ​പ​ക​ടസാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.​ഈ​സ്റ്റ​റിനുമുന്പുള്ള വ​ലി​യ​നോ​മ്പു​കാ​ല​ത്ത് ക്രൈ​സ്ത​വ തീ​ര്‍​ത്ഥാ​ട​ന​കേ​ന്ദ്ര​മാ​യ ക​ന​ക​മ​ല​യി​ലേ​ക്ക് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്ന​ത് ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്. പാ​ല​ത്തി​ന്‍റെ ദു​ര്‍​ബ​ലാ​വ​സ്ഥ ഗ്രാ​മ​സ​ഭ​ക​ളി​ലും മ​റ്റ് അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും പ​ല​വ​ട്ടം അ​വ​ത​രി​പ്പി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. എ​ത്ര​യും വേ​ഗം പാ​ലം പു​ന​ര്‍​നി​ര്‍​മി ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.