കി​ണ​റ്റി​ൽ വീ​ണ മു​ള്ള​ൻ​പ​ന്നി​യെ വ​ന​പാ​ല​കർ ര​ക്ഷി​ച്ചു
Thursday, June 20, 2024 1:27 AM IST
കൊ​ര​ട്ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കി​ണ​റ്റി​ൽ വീ​ണ മു​ള്ള​ൻ​പ​ന്നി​യെ വ​ന​പാ​ല​ക​രെ​ത്തി ര​ക്ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പതിനൊന്നോ ടെ കൊ​ര​ട്ടി പോ​ളി​ടെ​ക്നി​ക് കോ​ള​ജി​നു സ​മീ​പം താ​യം​പു​റ​ത്ത് ജി​നീ​ഷി​ന്‍റെ വീ​ട്ടി​ലെ കി​ണ​റി​ലാ​ണ് മു​ള്ള​ൻപ​ന്നി വീ​ണ​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെതു​ട​ർ​ന്ന് ചാ​ല​ക്കു​ടി​യി​ൽ നി​ന്നും മൊ​ബൈ​ൽ റെ​സ്‌​ക്യു ടീ​മി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീസ​ർ പ്ര​ദീ​പ്‌‌കു​മാ​ർ, ദി​ജി​ത് ദി​വാ​ക​ർ, റെ​സ്‌​ക്യു​വ​ർ പി.​ബി. ബി​ബി​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മു​ള്ള​ൻ പ​ന്നി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഏ​റെനേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് വ​ലി​യ പ​രി​ക്കു​ക​ളൊ​ന്നു​മേ​ൽ​ക്കാ​തെ മു​ള്ള​ൻ​പ​ന്നി​യെ പു​റ​ത്തേ​ക്കെ​ടു​ത്ത​ത്. പ്രാ​ഥ​മി​കചി​കി​ത്സ ന​ൽ​കി മു​ള്ള​ൻ​പ​ന്നി​യെ വ​ന​ത്തി​ൽ തു​റ​ന്നുവി​ടു​മെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.