മണ്ണുലോറികളുടെ സ്ഥിര ഒാട്ടം; പെനിങ്ങന്നൂർ റോഡ് തകർന്നു
Sunday, June 16, 2024 7:29 AM IST
കൈ​പ്പ​റ​മ്പ്: ഭാ​ര​മേ​റി​യ മ​ണ്ണ് ലോ​റി​ക​ൾ സ്ഥി​ര​മാ​യി ഓ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് കൈ​പ്പ​റ​മ്പ് 14-ാം വാ​ർ​ഡി​ലെ പെ​നി​ങ്ങ​ന്നൂ​ർ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ.

കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ ഡി​ൽ മ​ഴ​ക്കാ​ലം കൂ​ടി​യാ​യ​പ്പോ​ൾ ചെ​ളി​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ കു​ണ്ടേ​താ കു​ഴി​യേ​താ​ന്ന് തി​രി​ച്ച​റി​യാ​നാ​വാ​തെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക ​ട​ത്തി​ൽ​പ്പെ​ടു​ന്നതു ​പ​തി​വു​കാ​ഴ് ച​യാ​ണ്.

മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് മ​ഴ​ക്കാ​ല​ത്ത് ഈ ​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. വ​ഴി സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ ക​ൾ​പോ​ലും വി​ളി​ച്ചാ​ൽ വ​രാ​താ​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി.

മ​ണ്ണ് ക​യ​റ്റി​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര യാ​ത്ര​മൂ​ലം റോ​ഡ് ന​ശി​ക്കു​ന്ന​തി​നാ​ൽ മ​ണ്ണെ ടു​പ്പ് നി​ർ​ത്തി​വെ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യെ​ങ്കി​ലും ഹൈ ​ക്കോ​ട​തി​യു​ടെ അ​നു​കൂ​ല വി​ധി​യെ​ത്തു​ട​ർ​ന്ന് മ​ണ്ണ് വ​ണ്ടി​ക​ളു​ടെ യാ​ത്ര നി​ർ​ബാ​ധം തു​ട​രുക​യാ​യി​രു​ന്നു.
പ്ര​ശ്നം രൂ​ക്ഷ​മാ​യ​പ്പോ​ൾ വാ​ർ​ഡ് മെ​മ്പ​റും ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും​കൂ​ടി​യാ​യ കെ.​ബി. ദീ​പ​ക് ജി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന് കൊ​ടു​ത്ത പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​ക്കു​ന്ന സ്ഥ​ലം ജി​യോ​ള​ജി​സ്റ്റ് സ​ന്ദ​ർ ശി​ച്ച് മ​ണ്ണെ​ടു​പ്പ് നി​ർ​ത്തി​വെ​പ്പി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.