"സി​ഗ്‌​നേ​ച്ച​ർ 24 ' ഡി​സൈ​ന​ർ ക​ള​ക്‌ഷ​ൻ ഷോ ​ശ്ര​ദ്ധേ​യം
Sunday, June 16, 2024 7:29 AM IST
തൃ​ശൂ​ർ: മ​നോ​ഹ​ര വ​സ്ത്ര​ങ്ങ​ളു​ടെ വ​ർ​ണ​വി​സ്മ​യം തീ​ർ​ത്ത് ചാ​ല​ക്കു​ടി മേ​ലൂ​ർ നി​ർ​മ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച സി​ഗ്‌​നേ​ച്ച​ർ 24 ഡി​സൈ​ന​ർ ക​ള​ക‌്ഷ​ൻ ഷോ ​ശ്ര​ദ്ധേ​യം.

ബി​എ​സ്‌​സി കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ രൂ​പ​ക​ല്പ​ന ചെ​യ്ത വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ മോ​ഡ​ലു​ക​ൾ റാം​പി​ൽ അ​വി​സ്മ​ര​ണീ​യ​മാ​ക്കി. കോ​സ്റ്റ്യൂം ഡി​സൈ​ന​ർ​മാ​രാ​യ മെ​ൽ​വി​ൻ ജോ​യി​യും ശോ​ഭ വി​ശ്വ​നാ​ഥും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ത്ത​ക​ൻ ജീ​വ​ൻകു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി.

വേ​ൾ​ഡ് ഓ​ഫ് ഫോ​ബി​യ അ​ടി​സ്ഥാ​ന​മാ​ക്കി രൂ​പ​ക​ല്പ​ന ചെ​യ്ത വ​സ്ത്ര​ങ്ങ​ളാ​ണ് ഫാ​ഷ​ൻ ഷോ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ബെ​സ്റ്റ് ഡി​സൈ​ന​റാ​യി നാ​യ​ർ അ​ഞ്ജ​ന വ​ത്സ​ല​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബെ​സ്റ്റ് അ​വ​ൻ ഗാ​ർ​ഡ് അ​വാ​ർ​ഡി​നു ഗ്രേ​സ് മ​രി​യ ടോ​മും ബെ​സ്റ്റ് കോ​ൺ​സെ​പ്റ്റ​ലൈ​സേ​ഷ​ൻ അ​വാ​ർ​ഡി​നു ന​ഹ​ദ​നും ബെ​സ്റ്റ് ഇ​ന്നോ​വേ​റ്റീ​വ് ക​ള​ക്ഷ​ൻ അ​വാ​ർ​ഡി​ന് അ​ക്ഷ​ര അ​ശോ​ക​നും അ​ർ​ഹ​രാ​യി.ഫാ​ഷ​ൻ ഫോ​ട്ടോ​ഗ്ര​ഫ​ർ റെ​ജി ഭാ​സ്ക​റും ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ താ​ര കെ. ​ജോ​ർ​ജും വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.