ക്രൈ​സ്റ്റ് കോ​ള​ജ് മ​ലേ​ഷ്യ​ന്‍ സി​റ്റി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​യി അ​ന്താ​രാ​ഷ്ട്ര ധാ​ര​ണാ​പ​ത്രം ഒ​പ്പു​വച്ചു
Sunday, June 16, 2024 7:29 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് മ​ലേ​ഷ്യ​യി​ലെ സി​റ്റി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​യി പ​ഠ​ന ഗ​വേ​ഷ​ണ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ധാ​ര​ണാ​പ​ത്രം ഒ​പ്പുവ​ച്ചു.

അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി വി​നി​മ​യം, ഗ​വേ​ഷ​ണം, അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സു​ക​ള്‍, സി​ല​ബ​സ് പ​രി​ഷ്‌​ക​ര​ണം, അ​ന്താ​രാ​ഷ്ട്ര ക്രെ​ഡി​റ്റ് ട്രാ​ന്‍​സ്ഫ​ര്‍ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് സ​ഹ​ക​ര​ണം. മ​ലേ​ഷ്യ​ന്‍​സി​റ്റി യൂ​ണി​വേ​ഴ്‌​സി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് യൂ​ണി​വേ​ഴ്‌​സി​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ് ജ​ന​റ​ല്‍ മ​നേ​ജ​ര്‍ ഡോ. ​യാ​സ്മു​ള്‍ മു​ഹ​മ്മ​ദ്, ഗ്ലോ​ബ​ല്‍ എ​ന്‍​ഗേ​ജ്‌​മെ​ന്‍റ് ഡീ​ന്‍ ഡോ. ​പി​യ​ര്‍ മോ​ന്‍​ടീ​ല്‍ എ​ന്നി​വ​രും ക്രൈ​സ്റ്റ് കോ​ള​ജി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ്, ഡീ​ന്‍ ഓ​ഫ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് ഡോ. ​കെ.​ജെ. വ​ര്‍​ഗീ​സ് എ​ന്നി​വ​രും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

ക്രൈ​സ്റ്റ് കോ​ള​ജി​നു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ഇ​രു​പ​ത്തി​യെ​ട്ടോ​ളം യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളു​മാ​യി പ​ഠ​ന ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ല്‍ ധാ​ര​ണ​യു​ണ്ട്.