പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് കോ​ത​മം​ഗ​ല​ത്ത് സ്വീ​ക​ര​ണം
Friday, November 1, 2024 2:58 AM IST
കോ​ത​മം​ഗ​ലം: നാ​ലു മു​ത​ൽ 11 വ​രെ കോ​ത​മം​ഗ​ല​ത്തു​ൾ​പ്പെ​ടെ 17 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കേ​ര​ള സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ പ്ര​ച​ര​ണാ​ർ​ഥം കോ​ത​മം​ഗ​ല​ത്തെ​ത്തി​യ ജാ​ഥ​യ്ക്ക് പ്രൗ​ഢ​ഗം​ഭീ​ര സ്വീ​ക​ര​ണം. കോ​ത​മം​ഗ​ലം ടൗ​ണി​ലൂ​ടെ ന​ട​ത്തി​യ വി​ളം​ബ​ര ജാ​ഥ​യി​ലും ഭാ​ഗ്യ​ചി​ഹ്ന​മാ​യ ത​ക്കു​ടു​വി​ന്‍റെ സ്വീ​ക​ര​ണ​ത്തി​ലും ജ​ന​പ്ര​തി​നി​ധി​ക​ൾ, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ്, വി​ദ്യാ​ർ​ഥി​ക​ൾ, സ്റ്റാ​ഫം​ഗ​ങ്ങ​ൾ, കോ​ത​മം​ഗ​ല​ത്തെ പൗ​ര​പ്ര​മു​ഖ​ർ മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീ​മി​ന്‍റെ കോ​ച്ചാ​യ എം​എ കോ​ള​ജ് കാ​യി​കാ​ധ്യാ​പ​ക​ൻ ഹാ​രി ബെ​ന്നി​ക്ക് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നാ​ടി​ന്‍റെ ആ​ദ​ര​വ് സ​മ​ർ​പ്പി​ച്ചു. ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​സ് വ​ർ​ഗീ​സ്, കെ.​എ. നൗ​ഷാ​ദ്, കെ.​വി. തോ​മ​സ്, മാ​ർ ബേ​സി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ജോ​ർ​ജ് കൂ​ർ​പ്പി​ള്ളി​ൽ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ലി​റ്റി മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ ബേ​സി​ൽ സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ് ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.