ഭ​ര​ണ ഭാ​ഷാ പു​ര​സ്കാ​രം പി.​ബി. സി​ന്ധു​വി​ന്
Wednesday, October 30, 2024 7:18 AM IST
മൂ​വാ​റ്റു​പു​ഴ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത​ല ഭ​ര​ണ ഭാ​ഷാ പു​ര​സ്കാ​രം ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് സെ​ക്‌​ഷ​ൻ ഓ​ഫീ​സ​റും സാ​ഹി​ത്യ​കാ​രി​യു​മാ​യ പി.​ബി. സി​ന്ധു​വി​നു (സി​ന്ധു ഉ​ല്ലാ​സ്) ല​ഭി​ച്ചു. പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ന​വം​ബ​ർ ഒ​ന്നി​ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മാ​നി​ക്കും.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ സി​ന്ധു മ​ഴ​യി​ലേ​ക്ക് തു​റ​ക്കു​ന്ന ജാ​ല​കം, വെ​യി​ൽ എ​ഴു​തി​യ ചി​ത്ര​ങ്ങ​ൾ, ഒ​ടു​വി​ല​ത്തെ വ​ള​വ് എ​ന്ന ക​വി​താ സ​മാ​ഹാ​ര​ങ്ങ​ളും ത​നി​യെ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം, വ​നി​താ സാ​ഹി​തി, സാ​ഹി​ത്യ പ​രി​ഷ​ത്ത്, ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​നം എ​ന്നി​വ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ്. മൂ​വാ​റ്റു​പു​ഴ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഉ​ല്ലാ​സ് ചാ​രു​ത​യു​ടെ ഭാ​ര്യ​യാ​ണ്. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ​മാ​രാ​യ അ​ഭി​രാം വി. ​നാ​യ്ക്, ആ​ദി​ത്യ വി​നാ​യ​ക് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.