എം​ഡി​എം​എ​ കേസിൽ അഞ്ച് യു​വാ​ക്ക​ളും ക​ഞ്ചാ​വു​മാ​യി ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​നും പി​ടി​യി​ൽ
Wednesday, October 30, 2024 7:18 AM IST
കൊ​ച്ചി/​കാ​ല​ടി: ജി​ല്ല​യി​ൽ ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന വേ​ട്ട​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ളും ക​ഞ്ചാ​വു​മാ​യി ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​നും പി​ടി​യി​ലാ​യി.

വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി തോ​പ്പും​പ​ടി​യി​ൽ നി​ന്നും തൃ​ക്കാ​ക്ക​ര​യി​ൽ നി​ന്നു​മാ​യി മൂ​ന്നു​പേ​രും എംഡിഎംഎ കടത്തിയ കേസി ൽ കാ​ല​ടി​യി​ൽ നി​ന്ന് ര​ണ്ടു​പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ല്‍​പ്പ​ന​യ്ക്ക് എ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി തോ​പ്പും​പ​ടി തു​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ഡി​ല്യ​ന്‍ ഡ​ഡ്‌​ലി (23), പ​ള്ളു​രു​ത്തി വ​ലി​യ​ക​ത്ത് വീ​ട്ടി​ല്‍ ഫ​ര്‍​ഹാ​ന്‍ (24), ആ​ലു​വ, കോ​മ്പാ​റ സ്വ​ദേ​ശി അ​ഖി​ല്‍ (25) എ​ന്നി​വ​രെ ന​ർ​കോ​ട്ടി​ക് സെ​ല്‍ എ​സി​പി കെ.​അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഡി​ല്യ​ന്‍, ഫ​ര്‍​ഹാ​ന്‍ എ​ന്നി​വ​രെ 13.17 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി തോ​പ്പും​പ​ടി​യി​ല്‍ നി​ന്നും അ​ഖി​ലി​നെ 1.27 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി തൃ​ക്കാ​ക്ക​ര​യി​ല്‍ നി​ന്നു​മാ​ണ് പി​ടി​ച്ച​ത്. ഡി​ല്യ​നെ​തി​രെ മ​ട്ടാ​ഞ്ചേ​രി, ഫോ​ര്‍​ട്ടു​കൊ​ച്ചി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ണ്ട്. എം​ഡി​എം​എ വി​ല്പ​ന ന​ട​ത്തി​യ​തി​ന് ഫ​ര്‍​ഹാ​നെ​തി​രെ തൃ​ശൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സു​ണ്ട്. ഇ​രു​വ​രും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

300 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ പോ​ത്താ​നി​ക്കാ​ട് ഞാ​റ​ക്കാ​ട് ക​ട​വൂ​ർ കാ​ക്ക​ത്തോ​ട്ട​ത്തി​ൽ അ​ബി​ൻ ജോ​ൺ ബേ​ബി (33), അ​മ്പ​ല​പ്പ​ടി വ​ണ്ണ​പ്പു​റം കാ​ന​പ്പ​റ​മ്പി​ൽ വ​സിം നി​സാ​ർ (20) എ​ന്നി​വ​രെ​യാ​ണ് കാ​ല​ടി പോ​ലീ​സും റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ത്താ​നി​ക്കാ​ട് ഞാ​റ​ക്കാ​ട് ക​ണ്ണ​ന്ത​റ​യി​ൽ അ​ഭി​രാ​ജി(29)​നെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ന്ദ്ര​പ്പു​ര ഭാ​ഗ​ത്തു നി​ന്നാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളു​രു​വി​ൽ നി​ന്ന് കാ​റി​ലാ​ണ് രാ​സ​ല​ഹ​രി ക​ട​ത്തി​യ​ത്. നൈ​ജീ​രി​യ​ൻ വം​ശ​ജ​നി​ൽ നി​ന്നാ​ണ് രാ​സ​ല​ഹ​രി വാ​ങ്ങി​യ​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മൂ​ന്നു പേ​രും കൂ​ടി കാ​റി​ലാ​ണ് ബം​ഗ​ളു​രു​വി​ലേ​ക്ക് പോ​യ​ത്.

അ​വി​ടെ നി​ന്നും നൈ​ജീ​രി​യ​ൻ വം​ശ​ജ​നി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി കാ​റി​ൽ​ത്ത​ന്നെ തി​രി​കെ​പ്പോ​ന്നു. പോ​ലീ​സ് പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ ധ​രി​ച്ചി​രു​ന്ന ജാ​ക്ക​റ്റി​ന​ക​ത്ത് പ്ര​ത്യേ​ക അ​റ​യി​ലാ​ണ് 20 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന എം​ഡി​എം​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ച​ന്ദ്ര​പ്പു​ര​യി​ൽ പോ​ലീ​സ് കൈ​കാ​ണി​ച്ച​പ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ചു​പോ​യി. ര​ണ്ടു പേ​ർ ഇ​ട​യ്‌​ക്കു​വ​ച്ച് ഡോ​ർ തു​റ​ന്ന് ചാ​ടി. ഇ​വ​രെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 200 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ലാ​യ​ത്. കൊ​ച്ചി​യി​ല്‍ നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ല​ഗൂ​ണ്‍ എ​ന്ന ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ലി (34)യെ​യാ​ണ് സി​ഐ​എ​സ്എ​ഫ് അ​റ​സ്റ്റ് ചെ​യ്ത് എ​റ​ണാ​കു​ളം ഹാ​ര്‍​ബ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ഹാ​ര്‍​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.