ച​ട്ട ലം​ഘ​നം തു​ട​ര്‍​ക്ക​ഥ; ന​ട​പ​ടിയെ​ടു​ക്കാ​തെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്
Thursday, October 31, 2024 1:34 AM IST
കാ​ക്ക​നാ​ട്: ഇ​ന്ന​ലെ രാ​വി​ലെ വ​ള്ള​ത്തോ​ള്‍ സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നി​ല്‍ സ്വ​കാ​ര്യ ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത് സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​നാ​സ്ഥ​യെ​ന്ന് ആ​ക്ഷേ​പം. സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​ടെ മ​റ​വി​ല്‍ മ​ണ്ണ് നി​റ​ച്ച് പു​ല​ര്‍​ച്ചെ മു​ത​ല്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് നി​ര​വ​ധി ടി​പ്പ​റു​ക​ളും ടോ​റ​സു​ക​ളു​മാ​ണ്. വേ​ഗ​ത​യും അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഡ്രൈ​വിം​ഗു​മാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളെ​ന്നാ​ണ് പ​തി​വ് യാ​ത്ര​ക്കാ​രു​ടെ ആ​ക്ഷേ​പം.

ഇ​ന്ന​ലെ വ​ള്ള​ത്തോ​ള്‍ സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​വു​മ്പോ​ള്‍ നി​ര​വ​ധി ടോ​റ​സു​ക​ള്‍ ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​നാ​യി കാ​ത്തു​കി​ട​ന്നി​രു​ന്നു. രാ​വി​ലെ 10 മ​ണി​ക്കു ശേ​ഷ​മേ ടി​പ്പ​റു​ക​ളും, ടോ​റ​സ് അ​ട​ക്ക​മു​ള്ള ഹെ​വി വാ​ഹ​ന​ങ്ങ​ളും സ​ര്‍​വീ​സ് ന​ട​ത്താ​വൂ​വെ​ന്ന് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ഉ​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ഇ​ല്ലാ​തെ വ​രു​ന്ന​തോ​ടെ​യാ​ണ് സ​മ​യം ലം​ഘി​ച്ച് ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റു​ന്ന​ത്. അ​ള​വി​ല്‍ കൂ​ടു​ത​ല്‍ ലോ​ഡ് നി​റ​ച്ചും ചീ​റി​പ്പാ​ഞ്ഞു​മാ​ണ് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ മ​ത്സ​ര​യോ​ട്ടം.

സ്വ​കാ​ര്യ ബ​സു​ക​ളും മ​ത്സ​ര ഓ​ട്ട​ത്തി​ല്‍ പി​ന്നി​ല​ല്ല. സ​മ​യം പാ​ലി​ക്കാ​നാ​യി തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലൂ​ടെ പോ​ലും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന്‍ പ​ണ​യം​വ​ച്ചാ​ണ് ബ​സു​ക​ള്‍ മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന​ത്. അം​ഗീ​കൃ​ത ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പു​റ​മേ ക്ലീ​ന​ര്‍​മാ​രും കി​ളി​ക​ളും വ​രെ വ​ള​യം പി​ടി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം. പു​ല​ര്‍​ച്ചെ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന ബ​സു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വേ​ണ്ട​ത്ര ഡ്രൈ​വിം​ഗ് പ​രി​ശീ​ലം ല​ഭി​ക്കാ​ത്ത​വ​ര്‍ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ എ​ത്തു​ന്ന​ത്. അ​ല​ക്ഷ്യ​മാ​യും അ​ശ്ര​ദ്ധ​യോ​ടെ​യു​മാ​ണ് പ​ല​പ്പോ​ഴും ഇ​വ​രു​ടെ ഡ്രൈ​വിം​ഗ്. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പാ​ക​ട്ടെ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ താ​ല്‍​പ​ര്യം കാ​ട്ടു​ന്നു​മി​ല്ല.

ബ​സി​ന്‍റെ ഫി​റ്റ്ന​സും
ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സും
സ​സ്പെ​ൻ​ഡ് ചെ​യ്യും

കാ​ക്ക​നാ​ട്: ഇ​ന്ന​ലെ രാ​വി​ലെ വ​ള്ള​ത്തോ​ൾ സി​ഗ്ന​ൽ ജം​ഗ്ഷ​ന​ടു​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്വ​കാ​ര്യ ബ​സി​ന്‍റെ ഫി​റ്റ്ന​സും ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സും സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബ​സ് ഡ്രൈ​വ​റാ​യ പു​ക്കാ​ട്ടു​പ​ടി സ്വ​ദേ​ശി നി​ഹാ​ലി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക. നി​ഹാ​ൽ ഓ​ടി​ച്ച ബ​സാ​ണ് ഇ​ന്ന​ലെ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

ടോ​റ​സും ബ​സും കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​രി മ​രി​ക്കു​ക​യും 23 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ. ​മ​നോ​ജ് അ​റി​യി​ച്ചു.