ഹോ​മി​യോ ആ​ശു​പ​ത്രി കെ​ട്ടി​ടം ശി​ലാ​സ്ഥാ​പ​നം
Wednesday, October 30, 2024 7:18 AM IST
മൂ​വാ​റ്റു​പു​ഴ: കാ​ലാ​ന്പൂ​ർ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​റി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.

കാ​ലാ​ന്പൂ​ർ ക​വ​ല​യ്ക്ക് സ​മീ​പം പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​റു​മി അ​ജീ​ഷ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പും ആ​യു​ഷ് മി​ഷ​നും അ​നു​വ​ദി​ച്ച 30 ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി എ​ല്ലാ​വി​ധ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി വാ​ഹ​ന സൗ​ക​ര്യ​വും ല​ഭ്യ​മാ​കു​ന്ന സ്ഥ​ല​ത്താ​ണ് ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ക​ട​ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജൂ​ലി സു​നി​ൽ, മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ഷി​വാ​ഗോ തോ​മ​സ്, മേ​ഴ്സി ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ര​ഹ​ന സോ​ബി​ൻ, സെ​ക്ര​ട്ട​റി സി.​വി. പൗ​ലോ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി​ജി, മു​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​ജു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.