കേരള സ്കൂ​ൾ കാ​യി​ക മേ​ള കോ​ത​മം​ഗ​ല​ത്ത് ഫു​ഡ് ക​മ്മി​റ്റി
Wednesday, October 30, 2024 7:18 AM IST
കോ​ത​മം​ഗ​ലം: കേരള സ്കൂ​ൾ കാ​യി​ക മേ​ള കോ​ത​മം​ഗ​ല​ത്ത് ഫു​ഡ് ക​മ്മി​റ്റി ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ഒ​ളി​ന്പി​ക്സ് മോ​ഡ​ലി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന കേരള സ്കൂ​ൾ കാ​യി​ക മേ​ള​യു​ടെ സ്വി​മ്മിം​ഗ് മ​ത്സ​രം അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ കോ​ത​മം​ഗ​ലം എം.​എ കോ​ള​ജി​ലാ​ണ് ന​ട​ത്തു​ന്ന​ത്.

ര​ണ്ടാ​യി​ര​ത്തോ​ളം കാ​യി​ക താ​ര​ങ്ങ​ൾ​ക്കും ഒ​ഫി​ഷ്യ​ൽ​സി​നും വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും നാ​ലു ദി​വ​സം ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്ത​ലി​നാ​യി സം​ഘാ​ട​ക​സ​മി​തി​യോ​ഗം മു​നി​സി​പ്പ​ൽ ഹാ​ളി​ൽ ചേ​ർ​ന്നു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ഗ​ണേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റ​ണി ജോ​ണ്‍ എം ​എ​ൽ എ ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റ​ഷീ​ദ സ​ലിം, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​എ നൗ​ഷാ​ദ്, കെ.​വി. തോ​മ​സ്, ജോ​സ് വ​ർ​ഗീ​സ്, ബി​ൻ​സി ത​ങ്ക​ച്ച​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി​ജോ വ​ർ​ഗീ​സ്, പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൽ​ദോ​സ് പോ​ൾ, കെ​എ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ.​എം. ഷാ​ജ​ഹാ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ആ​ന​ന്ദ​കു​മാ​ർ, പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ റ്റി.​എ. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.