പ​ള്ളി​ക്ക​ര ക​ത്തീ​ഡ്ര​ലി​ൽ തു​ലാം 20 പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Friday, November 1, 2024 2:58 AM IST
പ​ള്ളി​ക്ക​ര: പ​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ​ന്മാ​രു​ടെ ഓ​ർ​മ​പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​സി.​പി. വ​ർ​ഗീ​സ് കൊ​ടി​യേ​റ്റി. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ക​ത്തീ​ഡ്ര​ലി​ൽ നി​ന്നു നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഭ​വ​ന​ത്തി​ന്‍റെ ക​ല്ലി​ട​ൽ ച​ട​ങ്ങും ന​ട​ന്നു.

പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് പൗ​ലോ​സ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 10.30 ന് ​ലേ​ലം, തു​ട​ർ​ന്ന് പ​ള്ളി​ക്ക​ര ച​ന്ത കു​രി​ശും​തൊ​ട്ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച സ​ദ്യ എ​ന്നി​വ​യു​ണ്ടാ​കും. 14,000 പേ​ർ​ക്കാ​ണ് ഇ​ത്ത​വ​ണ നേ​ർ​ച്ച സ​ദ്യ ഒ​രു​ക്കു​ന്ന​ത്. സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ഫി​ലി​പ്പോ​സ് കു​ര്യ​ൻ, ഫാ. ​ഹെ​നു ത​മ്പി, ഫാ. ​ബേ​സി​ൽ ഏ​ലി​യാ​സ്, ഇ​ട​വ​ക വൈ​ദീ​ക​രാ​യ ഫാ.​തോ​മ​സ് ചെ​മ്പോ​ത്തും​കു​ടി, ഫാ. ​ജോ​ൺ സാ​ജു ത​ച്ചേ​ത്ത്, ട്ര​സ്റ്റി​മാ​രാ​യ എ.​പി. വ​ർ​ഗീ​സ്, കെ.​പി. ജോ​യ്, ജ​ന​റ​ൽ ക​ൺ​വി​ന​ർ പി.​കെ. ജോ​ൺ, പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.