കൂ​ന​മ്മാ​വി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ത​ട​ഞ്ഞു
Friday, November 1, 2024 2:58 AM IST
വ​രാ​പ്പു​ഴ : ദേ​ശീ​യ​പാ​ത 66ൽ ​കൂ​ന​മ്മാ​വ് അ​ടി​ക്കു​ളം മാ​ർ​ക്ക​റ്റി​ന് സ​മീ​പം ചെ​മ്മാ​യം റോ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചു കൊ​ണ്ട് അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് ജ​ന​കീ​യ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വത്തി​ൽ റോ​ഡ് നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വേ​ലി​കെ​ട്ടി നി​ർ​മാ​ണം ത​ട​ഞ്ഞു.
ഈ ​ഭാ​ഗ​ത്ത് അ​ടി​പ്പാ​ത വേ​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ർ നി​ര​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കൂ​ന​മ്മാ​വ് ച​ന്ത മൈ​താ​നി​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ആ​ണ് നി​ർ​മാ​ണം ത​ട​യാ​ൻ തീ​രു​മാ​നി​ച്ച​ത്.

നി​ത്യ​വും ആ​യി​ര​ങ്ങ​ൾ കോ​ട്ടു​വ​ള്ളി ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ചെ​മ്മാ​യം-​കോ​ട്ടു​വ​ള്ളി റോ​ഡ് അ​ട​ച്ചു കെ​ട്ടി​യാ​ണ് പാ​ത നി​ർ​മി​ക്കു​ന്ന​ത്. അ​ടി​പ്പാ​ത​യ്ക്കാ​യി കോ​ട്ടു​വ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്ത് ഇ​റ​ങ്ങാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കോ​ട്ടു​വ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​ര​ണ​ത്തി​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നേ​തൃ​ത്വം ന​ൽ​കി. കൂ​ന​മ്മാ​വ് പ​ള്ളി​പ്പ​ടി-​പ​ള്ളി​ക്ക​ട​വ് റോ​ഡി​ലും അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നും ഇ​വി​ടെ​യും അ​വ​ഗ​ണ​ന ഉ​ണ്ടാ​യാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​വി​ടം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​വി​ടെ അ​ടി​പ്പാ​ത ആ​വ​ശ്യം ബോ​ധ്യ​പ്പെ​ട്ടി​ട്ടും അ​വ​ഗ​ണ​ന തു​ട​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.