ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം
Thursday, October 31, 2024 1:35 AM IST
കാ​ക്ക​നാ​ട്: സീ​പോ​ര്‍​ട്ട്, എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ സ്വ​കാ​ര്യ ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബ​സ് യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. ആ​ലു​വ, കു​ട്ട​മ​ശേ​രി അ​മ്പ​ല​പ്പ​റ​മ്പ് വ​ട്ട​പ​റ​മ്പ് വീ​ട്ടി​ല്‍ യൂ​സ​ഫി​ന്‍റെ​യും ഹ​വ്വ​യു​ടെ​യും മ​ക​ള്‍ ന​സീ​റ (സു​ലു -50) ആ​ണ് മ​രി​ച്ച​ത്. 23 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 7.45ന് ​വ​ള്ള​ത്തോ​ള്‍ സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.
സ്‌​കൂ​ള്‍ സ​മ​യം ആ​യ​തി​നാ​ല്‍ പ​രി​ക്കേ​റ്റ​വ​രി​ല്‍ ഏ​റെ​യും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ര​ണ്ടു​പേ​ര്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലു​ണ്ട്. എ​ട്ടു പേ​രെ കാ​ക്ക​നാ​ട് സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ലും 12 പേ​രെ തൃ​ക്കാ​ക്ക​ര ബി ​ആ​ന്‍​ഡ് ബി ​ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്കു​ക​ള്‍ ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഏ​ഴ​ര​യോ​ടെ പൂ​ക്കാ​ട്ടു​പ​ടി​യി​ല്‍ നി​ന്ന് ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്താ​യി​രു​ന്നു ന​സീ​റ നി​ന്നി​രു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് സ​മീ​പ​ത്തു​ള്ള ക​ട​യി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റി. ക​ട​യ്ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

മ​രി​ച്ച ന​സീ​റ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ക്ലീ​നിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. ദീ​ര്‍​ഘ​കാ​ല​മാ​യി ഇ​വ​ര്‍ എ​ട​ത്ത​ല എ​ന്‍​എ​ഡി​ക്ക് സ​മീ​പം വാ​ട​ക​യ്ക്കാ​ണ് താ​മ​സം. മ​ക്ക​ള്‍: ഹ​നീ​ഫ, അ​സ​റു​ദ്ദീ​ന്‍.