പി​റ​വം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്
Tuesday, October 29, 2024 1:47 AM IST
പി​റ​വം: ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രോ​ടു​ള്ള വി​വേ​ച​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ന​ഗ​ര​സ​ഭ​യി​ലെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കെ​തി​രെ​യും യു​ഡി​എ​ഫ് ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ന്ന മ​റു​പ​ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ ഭ​ര​ണ നേ​തൃ​ത്വം ന​ൽ​കി​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു പ്ര​തി​പ​ക്ഷം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ഇ​ത്ത​വ​ണ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി തു​ക അ​നു​വ​ദി​ച്ച​പ്പോ​ൾ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രെ പാ​ടെ അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ​ന്‍റെ വാ​ർ​ഡി​ൽ 30 ല​ക്ഷം രൂ​പ​യും വൈ​സ് ചെ​യ​ർ​മാ​ന്‍റെ വാ​ർ​ഡി​ൽ 16 ല​ക്ഷ​വും മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ​ന്‍റെ വാ​ർ​ഡി​ൽ 12 ല​ക്ഷ​വും അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളി​ലേ​ക്ക് നാ​മ​മാ​ത്ര​മാ​യ തു​ക മാ​ത്ര​മെ അ​നു​വ​ദി​ച്ചി​ട്ടു​ള്ളു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

വീ​ട് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി ഒ​രു വ​ർ​ഷം 70 ല​ക്ഷം രൂ​പ വ​ച്ച് മൂ​ന്ന് വ​ർ​ഷം​കൊ​ണ്ട് 2.10 കോ​ടി ചെ​ല​വ​ഴി​ച്ച് 420 വീ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടാം സാ​മ്പ​ത്തി​ക വ​ർ​ഷം പ​കു​തി പി​ന്നി​ട്ടി​ട്ടും ഒ​ന്നാം വ​ർ​ഷ​ത്തെ വീ​ടു​ക​ൾ പോ​ലും പൂ​ർ​ത്തി​യാ​ക്കു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

തെ​രു​വ് വി​ള​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി കൃ​ത്യ​മാ​യി ന​ട​ത്താ​ത്ത​തി​നെ​തു​ട​ർ​ന്ന് യു​ഡി​എ​ഫ് സ​മ​രം തു​ട​ങ്ങി​യ ശേ​ഷം ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി ഇ​ടു​വാ​നാ​യി കു​റ​ച്ചു ലൈ​റ്റു​ക​ൾ ന​ന്നാ​ക്കി ത​ടി​യൂ​രാ​നാ​ണ് ഭ​ര​ണ​സ​മി​തി ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് തോ​മ​സ് മ​ല്ലി​പ്പു​റം, യു​ഡി​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു പാ​ണാ​ലി​ക്ക​ൽ, മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഷാ​ജു ഇ​ല​ഞ്ഞി​മ​റ്റം, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ൺ ക​ല്ല​റ​ക്ക​ൽ, തോ​മ​സ് തേ​ക്കും​മൂ​ട്ടി​ൽ, ഡോ​മി ചി​റ​പ്പു​റം, ജോ​ർ​ജ് അ​ല​ക്സ്, പ്ര​ശാ​ന്ത് മ​മ്പു​റം, അ​ന്ന​മ്മ ഡോ​മി, വ​ത്സ​ല വ​ർ​ഗീ​സ്, ജോ​ജി​മോ​ൻ ചാ​രു​പി​ലാ​വി​ൽ, വ​ർ​ഗീ​സ് നാ​രേ​കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.