കേ​ര​ള സ്‌​കൂ​ള്‍ കാ​യി​ക മേ​ള; ഷൂ​ട്ടിം​ഗ്, ചെ​സ് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Thursday, October 31, 2024 1:35 AM IST
കൊ​ച്ചി: കേ​ര​ള സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ 66-ാമ​ത് കേ​ര​ള സ്‌​കൂ​ള്‍ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ എ​യ​ര്‍ പി​സ്റ്റ​ല്‍ ജൂ​ണി​യ​ര്‍ ബോ​യ്സ് വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ള​ത്തി​ന്‍റെ ആ​ര്യ​ന്‍ കെ.​ര​ത്ത​ന്‍, ജൂ​ണി​യ​ര്‍ ഗേ​ള്‍​സി​ല്‍ പാ​ല​ക്കാ​ടി​ന്‍റെ ആ​ര്യ​ന​ന്ദ, സീ​നി​യ​ര്‍ ബോ​യ്സി​ൽ വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​രി​ന്‍റെ കെ​ന്‍​സ് ബി. ​കാ​ട്ടൂ​ക്കാ​ര​ന്‍, സീ​നി​യ​ര്‍ ഗേ​ൾ​സി​ൽ എ​റ​ണാ​കു​ള​ത്തി​ന്‍റെ അ​തു​ല്യ എ​സ്.​നാ​യ​ര്‍ എ​ന്നി​വ​ര്‍ സ്വ​ര്‍​ണം നേ​ടി.

പീ​പ്പ് എ​യ​ര്‍ റൈ​ഫി​ള്‍ ജൂ​ണി​യ​ര്‍ ബോ​യ്സി​ല്‍ കോ​ല്ല​ത്തി​ന്‍റെ ആം​സ്‌​ട്രോം​ഗ് ജോ​ര്‍​ജ് മെ​ന്‍​ഡി​സ്, ജൂ​ണി​യ​ര്‍ ഗേ​ള്‍​സി​ല്‍ കോ​ഴി​ക്കോ​ടി​ന്‍റെ ഇ​ഷ ആ​മി​ന അ​സ്‌​ലം, സീ​നി​യ​ര്‍ ബോ​യ്സി​ല്‍ തൃ​ശൂ​രി​ന്‍റെ പി.​പി. ഒ​ഷി​ന്‍ രാ​ജ്, സീ​നി​യ​ര്‍ ഗേ​ൾ​സി​ല്‍ തൃ​ശൂ​രി​ലെ ഹ​ന്ന മേ​രി ജോ​ണ്‍ എ​ന്നി​വ​ര്‍ സ്വ​ര്‍​ണം നേ​ടി. ഓ​പ്പ​ണ്‍ സൈ​റ്റ് സീ​നി​യ​ര്‍ ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ടി​ന്‍റെ ശ്വേ​ത ട്രീ​സ സ​ന്ദീ​പ്, ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ വി.​കെ. നേ​ഷ മു​നീ​ര്‍ എ​ന്നി​വ​രും സ്വ​ര്‍​ണ​മെ​ഡ​ലി​ന് അ​വ​കാ​ശി​ക​ളാ​യി.

ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സ​ബ് ജൂ​ണി​യ​ര്‍ ബോ​യ്സ് വി​ഭാ​ഗ​ത്തി​ല്‍ ക​ണ്ണൂ​ര്‍ രാ​മ​ന്ത​ള്ളി ജി​എ​ച്ച്എ​സ്എ​സി​ലെ ആ​ര്‍. സാ​വ​ന്ത് കൃ​ഷ്ണ​ന്‍, സ​ബ് ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് വ​ട്ടോ​ളി നാ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സി​ലെ അ​ന്‍​വി​ത ആ​ര്‍.​പ്ര​വീ​ണ്‍, ജൂ​ണി​യ​ര്‍ ബോ​യി​സി​ല്‍ തൃ​ശൂ​ര്‍ അ​മ്മാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സി​ലെ ഇ.​യു. അ​ഹാ​സ്, ജൂ​ണി​യ​ര്‍ ഗേ​ള്‍​സി​ല്‍ കൊ​ല്ലം തേ​വ​ല​ക്ക​ര ഗേ​ള്‍​സ് എ​ച്ച്എ​സി​ലെ എ​സ്.​ഡി. പൗ​ര്‍​ണ​മി, സീ​നി​യ​ര്‍ ബോ​യ്സി​ല്‍ തൃ​ശൂ​ര്‍ മാ​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സി​ലെ എ​സ്.​ആ​ദി​ത്യ, സീ​നി​യ​ര്‍ ഗേ​ള്‍​സി​ല്‍ ആ​ല​പ്പു​ഴ ആ​ര്യാ​ട് ജി​വി​എ​ച്ച്എ​സ്എ​സി​ലെ ആ​ര്‍. റി​ഥി​ക എ​ന്നി​വ​രും സ്വ​ര്‍​ണ​ജേ​താ​ക്ക​ളാ​യി.

അ​തേ​സ​മ​യം കേ​ര​ള സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്‍​പേ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തേ​ണ്ടി വ​ന്ന​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ത​ന്നെ രം​ഗ​ത്തെ​ത്തി. ഷൂ​ട്ടിം​ഗ്, ചെ​സ് മ​ത്സ​ര​ങ്ങ​ള്‍ നേ​ര​ത്തെ ന​ട​ത്തി​യ​ത് വി​ജ​യി​ക​ള്‍​ക്ക് ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. കാ​യി​ക മേ​ഖ​ല​യി​ല്‍ മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടാ​ന്‍ പാ​ടി​ല്ലെ​ന്ന നി​ര്‍​ബ​ന്ധം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു​ണ്ട്. ദേ​ശീ​യ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പും നാ​ഷ​ണ​ല്‍ ചെ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും ന​വം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​മ​ത്സ​ര​ങ്ങ​ള്‍ നേ​ര​ത്തെ ന​ട​ത്തി​യ​ത്. മ​റ്റ് മ​ത്സ​ര​ങ്ങ​ള്‍ ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ നാ​ലി​ന് ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.