തൊടുപുഴ: ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെയും വിവിധ കായിക അസോസിയേഷനുകളുടെയും സഹകരണത്തോടെ ഒളിമ്പിക് ദിന കൂട്ടയോട്ടം സംഘടിപ്പിച്ചു. 500ഓളം കായികതാരങ്ങള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
വെങ്ങല്ലൂര്‍ സോക്കര്‍ സ്കൂള്‍ മൈതാനത്ത് കൂട്ടയോട്ടം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ഒളിമ്പിക് ദീപശിഖ ഹോക്കി ഇടുക്കി പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഏറ്റുവാങ്ങി. ഒളിമ്പിക് അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. പ്രിന്‍സ് കെ. മറ്റം അധ്യക്ഷത വഹിച്ചു.
ശരത് യു. നായര്‍, പി.എ. സലിംകുട്ടി, എന്‍. രവീന്ദ്രന്, ബേബി വര്‍ഗീസ്, പി.ഐ. റഫീഖ്, മനോജ് കോക്കാട്ട്, മുഹമ്മദ് ബഷീര്‍, ശശിധരന്, മിനി അഗസ്റ്റിന്, റീജോ ഡോമി, ഡോ. ബോബു ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ നീന്തല്‍ മത്സരങ്ങളും സംഘടിപ്പിച്ചു.
നെടുങ്കണ്ടം: ലോക ഒളിന്പിക് ദിനാചരണത്തിന്റെ ഭാഗമായി നെടുങ്കണ്ടത്ത് കായികതാരങ്ങളുടെ കൂട്ട യോട്ടം നടന്നു. നെടുങ്കണ്ടം പടിഞ്ഞാറേ കവലയിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം കിഴക്കേക്കവല പഞ്ചായത്ത് സ്റ്റേഡിയത്തിൽ സമാപിച്ചു. കൂട്ടയോട്ടം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാ ത്യാഗരാജൻ ഫ്ലാഗ്ഓഫ് ചെയ്തു.
സ്റ്റേഡിയത്തിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ ഒളിന്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ.പി. ഷൈൻ ഒളിന്പിക് ദിന സന്ദേശം നൽകി.
ചൈനയിൽ നടക്കുന്ന ഏഷ്യൻ സാബോ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായ അഭിജിത് എം. മഹേഷിനെ ചടങ്ങിൽ ആദരിച്ചു. നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ ചൈനയിലേക്കുള്ള യാത്രാച്ചെലവിനായി 50,000 രൂപയുടെ ചെക്ക് കൈമാറി.
ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് എം.എൻ. ഗോപി, എൻഎസ്എ ഡയറക്ടർമാരായ പി.കെ. ഷാജി, സുധീഷ്കുമാർ, റെയ്സൺ പി. ജോസഫ്, സ്പോർട്സ് കൗൺസിൽ പരിശീലകരായ മരിയാ ലീ, പി.യു. മനു തുടങ്ങിയവർ പ്രസംഗിച്ചു.