സ​ഹോ​ദ​യ സി​ബി​എ​സ്‌​ഇ ജി​ല്ലാ കാ​യി​ക​മേ​ള
Thursday, November 14, 2024 5:13 AM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ സ​ഹോ​ദ​യ സി​ബി​എ​സ്‌ഇ ​ജി​ല്ലാ കാ​യി​കമേ​ള അ​മ്പ​ല​പ്പു​ഴ മ​രി​യ മോ​ണ്ടി​സോ​റി സെ​ൻ​ട്ര​ൽ സ്കൂളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാളെയും മറ്റെന്നാളും പു​ന്ന​പ്ര കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റിംഗ് കോ​ള​ജ് മൈ​താ​നി​യി​ൽ ന​ട​ക്കു​ം.

ജി​ല്ല​യി​ലെ അ​മ്പ​തി​ല​ധി​കം സ്കൂ ളു​ക​ളി​ൽനി​ന്ന് 48 ഇ​ന​ങ്ങ​ളി​ൽ 2,000 ത്തോ​ളം കാ​യി​കതാ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ആ​ല​പ്പി സ​ഹോ​ദ​യ പ്ര​സി​ഡന്‍റ് ഡോ.​എ.​ നൗ​ഷാ​ദ്, ട്ര​ഷ​റ​ർ ഡ​യാ​ന ജേ​ക്ക​ബ്, മ​രി​യ മോ​ണ്ടി​സോ​റി സെ​ൻ​ട്ര​ൽ സ്കൂൾ മാ​നേ​ജ​ർ ടി.​കെ.​ ഹ​രി​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ അ​നീ​ഷ് കെ.​ ചെ​റി​യാ​ൻ, സ​ഹോ​ദ​യ എ​ക്സി​ക്യൂ​ട്ടീ​വം​ഗം പി. ച​ന്ദ്ര​ൻ, ഫാ. ​പി.എ. ​ജ​യ്സ​ൻ എ​ന്നി​വ​ർ ​പ​റ​ഞ്ഞു.

നാളെ രാ​വി​ലെ 9ന് ​എ​ച്ച്. സ​ലാം എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ത്‌ല​റ്റി​ക് മീ​റ്റിൽ ബോ​ബി ചെ​മ്മ​ണ്ണൂ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഡോ. ​എ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 16ന് വൈ​കി​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​നസ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​പി.​ ചി​ത്ത​ര​ഞ്ജ​ൻ എംഎ​ൽഎ ​സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.