തീ​ർ​ഥാ​ട​നം പ​ടി​വാ​തി​ൽ​ക്ക​ൽ: ഒ​രു​ക്ക​ങ്ങ​ൾ​ക്കു പ​ണ​മി​ല്ല
Tuesday, November 12, 2024 7:25 AM IST
ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക ല​ക്ഷ​ങ്ങ​ളെ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കു​മ്പോ​ഴും പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ ചെ​ങ്ങ​ന്നൂ​രി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കു പ​ണ​മി​ല്ല. ഇ​ട​ത്താ​വ​ള​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ എ​ല്ലാവ​ർ​ഷ​വും പ​ണ​മ​നു​വ​ദി​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ, ഈ​വ​ർ​ഷ​ത്തെ തീ​ർ​ഥാ​ട​ന ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി പ​ണ​മ​നു​വ​ദി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ സ​ഹാ​യം ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് ല​ഭി​ച്ച​ത്. ഈ ​വ​ർ​ഷ​വും തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും പ​ണം അ​നു​വ​ദി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.
25 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് മു​ൻ വ​ർ​ഷം ല​ഭി​ച്ച​ത്. ദേ​വ​സ്വം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ സ​ഹാ​യം 50 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ത​ന​തു ഫ​ണ്ടി​ല്ലാത്ത​താ​ണ് ന​ഗ​ര​സ​ഭ​യെ വ​ല​യ്ക്കു​ന്ന​ത്. സി ​ഗ്രേ​ഡ് ന​ഗ​ര​സ​ഭ​യാ​യ ചെ​ങ്ങ​ന്നൂ​രി​ൽ ഫ​ണ്ടി​ന്‍റെ കു​റ​വുമൂ​ലം റോ​ഡ് നി​ർ​മാ​ണം അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന ​പ​ദ്ധ​തി​ക​ളെ ബാ​ധി​ച്ചി​രു​ന്നു. ഒ​രേ​സ​മ​യം നൂ​റി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ​ക്കു വി​രി വയ്ക്കാ​ൻ ക​ഴി​യു​ന്ന താ​ത്കാ​ലി​ക വി​ശ്ര​മ​കേ​ന്ദ്രം ന​ഗ ര​സ​ഭ നി​ർ​മി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ ഓ​ട​ക​ളു​ടെ വൃ​ത്തി​യാ​ക്ക​ലും മ​റ്റു ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​നു​ണ്ട്. എ​ന്നാ​ൽ, പ​ണ​മി​ല്ലാ ത്ത​തി​നാ​ൽ ഇ​വ​യെ​ല്ലാം മ​ന്ദ​ഗ​തി​യി​ലാ​ണ്. ഈ ​വ​ർ​ഷ​വും റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ൽ സ​ഹാ​യ കേ​ന്ദ്രം അ​ട​ക്ക​മു​ള്ള​വ തു​റ​ക്കു​ന്നു​ണ്ട്. ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 25 തൊ​ഴി​ലാ​ളി​ക​ളെ താ​ത്കാ​ലി ക​മാ​യി നി​യ​മി​ക്കും.

ടേ​ക്ക് എ ​ബ്രേ​ക്ക് കെ​ട്ടി​ടം തീ​ർ​ഥാ​ട​ന​കാല​ത്ത്

ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു​ചേ​ർ​ന്ന് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള ശൗ​ചാ​ല​യ​ങ്ങ​ള​ട​ങ്ങി​യ ടേ​ക്ക് എ ​ബ്രേ​ക്ക് കെ​ട്ടി​ടം തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും. പ​ത്ത് ശൗ​ചാ​ല​യ​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ലു​ണ്ട്. വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​വുമുണ്ട്. 42 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ, ഇ​തി​നു സ​മീ​പ​ത്ത് അ​ര​ക്കോ​ടി​രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച മാ​ലി​ന്യ​സം​സ്ക​ര​ണ​കേ ന്ദ്രം ​തു​റ​ക്കാ​റാ​യി​ട്ടി​ല്ല. വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ ല​ഭി​ക്കാ​ത്ത​താ​ണു പ്ര​ശ്നം. അ​തേ​സ​മ​യം, മാ​ലി​ന്യ​സം​സ്ക​ര​ണകേ​ന്ദ്രം പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന​യാ​വ​ശ്യം ശ​ക്ത​മാ​ണ്. തീ​ർ​ഥാ​ട​ന​കാ​ല​ത്തു​ണ്ടാ​കു​ന്ന മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ മ​റ്റൊ​രു മാ​ർ​ഗ​മി​ല്ല.

ഒ​രു​ദി​വ​സം 50 ട​ൺ ജൈ​വ, അ​ജൈ​വമാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് പ്ലാ​ന്‍റ്. ഡെ​ങ്കി​പ്പ​നി പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ൾ​റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​ർ​ഥാ​ട​ന​ക്കാ​ല​ത്ത് മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നു​ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാണ്.