ചാരുംമൂട്ടിൽ ക​ട​ത്തി​ണ്ണ​യി​ലിരു​ന്ന ആ​ളി​ന്‍റെ കാ​ൽ കാ​ട്ടു​പ​ന്നി ക​ടി​ച്ചു​പ​റി​ച്ചു
Thursday, November 14, 2024 5:09 AM IST
ചാ​രും​മൂ​ട്: ഇ​രു​ളി​ന്‍റെ മ​റ​വി​ൽ കാ​ട്ടുപ​ന്നി​യു​ടെ ആ​ക്ര​മ​ണം. ക​ട​ത്തി​ണ്ണ​യി​ലിരി​ക്കു​ക​യാ​യി​രു​ന്ന ആ​ളി​ന്‍റെ കാ​ൽ കാ​ട്ടു​പ​ന്നി ക​ടി​ച്ചുപ​റി​ച്ചു. ചാ​രും​മൂ​ട് ക​രി​മു​ള​യ്ക്ക​ൽ പൂ​വ​ക്കാ​ട്ട് ത​റ​യി​ൽ ഉ​ത്ത​മ​(55)നെ ​ഗു​രുത​ര​ പ​രിക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊവ്വാഴ്ച രാ​ത്രിയാ​യി​രി​ന്നു സം​ഭ​വം. ക​രി​മു​ള​യ്ക്ക​ൽ മാ​മ്മൂ​ട് ജം​ഗ്ഷ​നി​ലു​ള്ള ക​ട​ത്തി​ണ്ണ​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​ത്ത​മ​ൻ. നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ എ​ത്തി​യ​പ്പോ​ഴേ​ക്കും പ​ന്നി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ലിടി​ച്ച് പ​ന്നി ച​ത്തു. ചാ​രും​മൂ​ട് ക​നാ​ൽ ജം​ഗ്‌​ഷ​ൻ റോ​ഡി​ലും ഇ​ന്ന​ലെ രാ​ത്രി കാ​ട്ടു​പ​ന്നി ഇ​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ജനം ഭീതിയിൽ

ചാ​രും​മൂ​ട് മേ​ഖ​ല​യി​ൽ രാ​ത്രി​യി​ൽ കൂ​ട്ട​മാ​യി കാ​ട്ടു​പ​ന്നി​ക​ൾ ഇ​റ​ങ്ങു​ക​യും ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ ജ​നം ഭീ​തി​യി​ലാ​യി. നൂ​റ​നാ​ട്, പാ​ല​മേ​ൽ, വ​ള്ളി​കു​ന്നം, താ​മ​ര​ക്കു​ളം, ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​യ്ക്കി​ടെ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. കൃ​ഷി​ക​ൾ വ്യ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തോ​ടെ ക​ർ​ഷ​ക​രു​ടെ ഉ​റ​ക്ക​വും കെ​ടു​ത്തു​ക​യാ​ണ്.

ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലാ​ക​മാ​നം കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യ​തി​നെത്തുട​ർ​ന്ന് കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പം ന​ൽ​കി​യി​രു​ന്നു. തെ​ങ്ങി​ൻ തൈ​ക​ൾ, വാ​ഴ, പ​ച്ച​ക്ക​റി, വെ​റ്റി​ല​ക്കൊ​ടി, ഇ​ഞ്ചി, മ​ഞ്ഞ​ൾ തു​ട​ങ്ങി കൃ​ ഷി​ക​ളാ​ണ് കാ​ട്ടു പ​ന്നി​ക​ൾ കൂ​ടു​ത​ലാ​യി ന​ശി​പ്പി​ക്കു​ന്ന​ത്.

വ​ള്ളി​കു​ന്ന​ത്ത് മൂ​ന്നു ക​ർ​ഷ​ക​രും മു​മ്പ് ആ​ക്ര​മ​ണ​ത്തി​നിര​യാ​യി

വ​ള്ളി​കു​ന്നം ഗ്രാ​മ​ത്തി​ൽ ആ​റുമാ​സം മു​മ്പ് മൂ​ന്നു ക​ർ​ഷ​ക​ർ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്തുകൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് വ​ള്ളി​കു​ന്നം ക​ള​ത്തി​ൽ അ​ശോ​ക​ൻ (57), കൊ​ണ്ടോ​ടി​മു​ക​ൾ ക​ള​ത്തി​ൽ പു​ത്ത​ൻവീ​ട്ടി​ൽ ക​രു​ണാ​ക​ര​ൻ (80), ക​ള​ത്തി​ൽ വ​ട​ക്ക​തി​ൽ ഉ​ദ​യ​ൻ (58) എ​ന്നി​വ​ർ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്‌.

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് എ​ത്തി​യ സു​നി​ത (47) പ​ന്നി​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ​പ്പോ​ൾ മ​റി​ഞ്ഞ് വീ​ണു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ക​ള​ത്തി​ൽ അ​ശോ​ക​(57 )നെ ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ഭാ​ഗ​ത്തെ ഞ​ര​മ്പു​ൾ പൊ​ട്ടി​യ അ​ശോ​ക​നെ ശ​സ്ത്ര​ക്രി​യ​യ്ക്കും വി​ധേ​യ​നാ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജി പ്ര​സാ​ദി​ന്‍റെ നി​ർദേശ​പ്ര​കാ​രം ഷൂ​ട്ട​ർ ദി​ലീ​പ് കോ​ശി സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കാ​ട്ടു​പ​ന്നി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല..

ക​നാ​ൽ വ​ഴി എ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ പ​ക​ൽ ഒ​ളി​ച്ചി​രി​ക്കും

വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു മു​മ്പ് വ​ന്യമൃ​ഗ​ശ​ല്യം ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ കാ​ട്ടു​പ​ന്നി​ക​ളു​ടെ വ​ര​വോ​ടെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് കാ​ടെ​ന്നോ നാ​ടെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​യി.

കാ​ടി​റ​ങ്ങിവ​രു​ന്ന പ​ന്നി​ക​ൾ ഇ​രു​ളി​ന്‍റെ മ​റ​വി​ൽ ഇ​ടവി​ള​ക്കൃ​ഷി​യാ​ണ് കൂ​ടു​ത​ലും ന​ശി​പ്പി​ക്കു​ന്ന​ത്. ചാ​രും​മൂ​ട് നി​ന്നും കെ​ഐ​പി ക​നാ​ൽ വ​ഴി​യാ​ണ് പ​ന്നി​ക​ൾ എ​ത്തു​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കാ​ടു​ക​ൾ നി​റ​ഞ്ഞ ക​നാ​ലി​ൽ പ​ല ഭാ​ഗ​ങ്ങളി​ലും വ​ൻതോ​തി​ൽ മാ​ലി​ന്യ​മു​ണ്ട്. പ​ക​ൽ കു​റ്റി​ക്കാ​ടു​ക​ളി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ഇ​വ രാ​ത്രി​യി​ലി​റ​ങ്ങി കൃ​ഷി​നാ​ശം വി​ത​യ്ക്കു​ക​യാ​ണ്.