മോ​ഷ​ണ​ത്തി​നൊ​പ്പം അ​ക്ര​മ​വും
Wednesday, November 13, 2024 4:46 AM IST
മുഹ​മ്മ: കോ​മ​ള​പു​രം, ആ​ര്യാ​ട്, മു​ഹ​മ്മ, ത​ണ്ണീ​ർ​മു​ക്കം മേ​ഖ​ല​ക​ളി​ൽ ജ​നം ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ലാ​ണ്. ദി​വ​സേ​ന​യാ​ണ് മോ​ഷ​ണ വാ​ർ​ത്ത​ക​ൾ പു​റ​ത്തുവ​രു​ന്ന​ത്. ത​ണ്ണീ​ർ​മു​ക്ക​ത്ത് വീ​ട്‌ കു​ത്തി​ത്തുറ​ന്ന് 50 പ​വ​നുമേ​ൽ ക​വ​ർ​ന്ന സം​ഭ​വ​ത്തി​നുശേ​ഷ​മാ​ണ് തു​ട​ർ​ക്ക​ഥ പോ​ലെ മോ​ഷ​ണ വാ​ർ​ത്ത​ക​ൾ പു​റ​ത്തുവ​രു​ന്ന​ത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ണ്ണ​ഞ്ചേ​രി​യി​ൽ ര​ണ്ടി​ട​ത്ത് കു​റ​വാസം​ഘം സിസിടി​വി​യി​ൽ പ​തി​ഞ്ഞ​ത്. മോ​ഷ​ണ​ത്തി​നൊ​പ്പം അ​ക്ര​മ​വും ന​ട​ത്തു​ന്ന മോ​ഷ​ണ​സം​ഘ​ത്തെ വ​ല​യി​ലാ​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പോ​ലീ​സ് പ​ല​യി​ട​ത്തും വ​ല വി​രി​ച്ചി​രി​ന്നു​വെ​ങ്കി​ലും കു​റു​വ​സം​ഘ​ത്തെ പി​ടി​കൂ​ടാ​നാ​യി​ല്ല.

നാ​ട്ടു​കാ​രെ ഞെ​ട്ടി​ച്ച് കോ​മ​ള​പു​ര​ത്ത് ര​ണ്ടു വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. മ​റ്റ് വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യി. കോ​മ​ള​പു​രം നാ​യ്ക്കാം​വെ​ളി​യി​ൽ അ​ജ​യ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ആ​ദ്യം മോ​ഷ​ണം ന​ട​ന്ന​ത്.

മ​ഴ​യ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​ത്. ര​ണ്ടു പേ​ർ ഓ​ടിപ്പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സി​സി​ടി​വിയി​ൽ പ​തി​ഞ്ഞ​ത്. അ​ടു​ക്ക​ള വാ​തി​ൽ പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്. മാ​ല പൊ​ട്ടി​ച്ച് മോ​ഷ്ടാ​ക്ക​ൾ പു​റ​ത്തു ക​ട​ന്ന​ശേ​ഷ​മാ​ണ് വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. ഉ​പ്പൂറ്റി നി​ല​ത്ത് മു​ട്ടാ​ത്ത രീ​തി​യി​ലാണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​തെ​ന്നാ​ണ് അ​ജ​യ​കു​മാ​ർ പ​റ​യു​ന്ന​ത്.

മു​ഹ​മ്മ​യി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളും നാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തി. ഭാ​ര​തീ​യ വി​ചാ​ര കേ​ന്ദ്രം മു​ൻ ഡ​യ​റ​ക്ട​ർ പ​ര​മേ​ശ്വ​ർ​ജി​യു​ടെ കു​ടും​ബവീ​ട്ടി​ൽ ആ​യി​രു​ന്നു ആ​ദ്യ മോ​ഷ​ണം. വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പൂ​ജാ​മു​റി​യി​ലെ കാ​ണി​ക്ക പാ​ത്ര​ത്തി​ലെ പ​ണം ഉ​ൾ​പ്പെ​ടെ ഇ​വി​ടെനി​ന്ന് ക​വ​ർ​ന്നു. ഇ​തി​നു പി​ന്നാ​ലെ കാ​യി​പ്പു​റ​ത്തും കൊ​ച്ച​നാ​കു​ള​ങ്ങ​ര​യി​ലു​മാ​യി ര​ണ്ടു ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്നു.

കാ​യി​പ്പു​റം മാ​ളി​ക വെ​ളി​യി​ൽ രാ​ജേ​ന്ദ്ര​ന്‍റെ സ്റ്റേ​ഷ​ന​റി ക​ട​യി​ലും കാ​യി​ക്ക​ര ന​ന്ദു പു​റ​ത്ത് ചി​റ​യി​ൽ സു​രേ​ഷി​ന്‍റെ സ്റ്റേ​ഷ​ന​റിക്ക​ട​യി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സു​രേ​ഷിന്‍റെ മൂ​ന്നു മു​റി​യു​ള്ള ക​ട​യി​ൽ എ​ല്ലാ മു​റി​ക​ളി​ലും ക​ള്ള​ൻ ക​യ​റി.

പ​ല​ച​ര​ക്കു ക​ട​യു​ടെ ക​ത​ക് പൊ​ളി​ച്ച് അ​ക​ത്തുക​യ​റി മേ​ശ​വ​ലി​പ്പ് തു​റ​ന്നാ​ണ് പ​ണം അ​പ​ഹ​രി​ച്ച​ത്. ചേ​ർ​ന്നു​ള്ള മു​റി​യു​ടെ പി​ന്നി​ലെ വാ​തി​ൽ പൊ​ളി​ച്ചും അ​ക​ത്ത് ക​യ​റി. പ​ണം മാ​ത്ര​മാ​ണ് ക​വ​ർ​ന്ന​ത്.​രാ​ജേ​ന്ദ്ര​ന്‍റെ ക​ട​യു​ടെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്തുക​യ​റി​യ​ത്.​ഇ​വി​ടെനി​ന്നും പ​ണം മാ​ത്ര​മാ​ണ് ക​വ​ർ​ന്ന​ത്.