ആലപ്പുഴ: ടി.എം. ജേക്കബ് കേരളം കണ്ട മികച്ച ഭരണാധികാരിയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് സംസ്ഥാന വൈസ് ചെയര്മാന് ബാബു വലിയവീടന്‍. പതിമൂന്നാമത് ടി.എം. ജേക്കബ് അനുസ്മരണസമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലു മന്ത്രിസഭകളിലായി ഭരണരംഗത്ത് മികവും കഴിവും പ്രകടമാക്കിയ മന്ത്രിയായിരുന്നു ടി.എം. ജേക്കബ്. വിദ്യാഭ്യാസം, സാംസ്കാരികം, ഇറിഗേഷന്‍, വാട്ടര്‍ അഥോറിറ്റി, ഭക്ഷ്യം, രജിസ്ട്രേഷന് എന്നീ വകുപ്പുകളില്‍ ജനോപകാരപ്രദമായ നടപടികള്‍ കൈക്കൊണ്ട ടി.എം. ജേക്കബിനെ കേരളം എന്നും ഓര്‍ക്കുമെന്നും ബാബു വലിയവീടന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് -ജേക്കബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് തങ്കച്ചന് വാഴച്ചിറ അധ്യ ക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി ജി. കോശി തുണ്ടുപറമ്പില്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
പാര്‍ട്ടി ഉന്നതാധികാരസമിതി അംഗങ്ങളായ തോമസ് ചുള്ളിക്കന്‍, നൈനാന് തോമസ്, ജേക്കബ് തരകന്, ജില്ലാ ഭാരവാഹികളായ സാബു വള്ളപ്പുര, കെ.എന്‍. സാംസണ്, പി.ബി. സപ്രു, സി.പി. രാഹുല്‍, ബിജു താശിയില്‍, ബെന്നി വാത്യാറ, ആന്‍ഡ്രൂസ് റൊസാരിയോ, കൃഷ്ണപുരം പ്രകാശ്, മെറ്റില്‍ഡ സ്റ്റാന്‍ലി, ജോമോന് നടുവിലേക്കളം, സന്തോഷ് പത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.