ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ഴ്‌​സ് മ​രി​ച്ചു
Wednesday, November 13, 2024 4:46 AM IST
ചേ​ര്‍​ത്ത​ല: ഭ​ര്‍​ത്താ​വി​നൊപ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ഴ്‌​സ് മ​രി​ച്ചു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡ് തി​രു​ന​ല്ലൂ​ര്‍ ചെ​ട്ടി​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്ര​ദീ​പി​ന്‍റെ ഭാ​ര്യ സു​പ്രി​യ (53) ആ​ണ് മ​രി​ച്ച​ത്. ക​ള​മ​ശേ​രി ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലെ നഴ്‌​സാ​ണ് സു​പ്രി​യ.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ പ്ര​ദീ​പും ചി​കി​ത്സ​യി​ലാ​ണ്. ചേ​ര്‍​ത്ത​ല-​അ​രൂ​ക്കു​റ്റി റോ​ഡി​ല്‍ നെ​ടു​മ്പ്ര​ക്കാ​ട് പ​ള്ളി​ക്ക​വ​ല​യ്ക്കു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സു​പ്രി​യ ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. മ​ക്ക​ള്‍: അ​ഖി​ല്‍ പ്ര​ദീ​പ്, അ​ഭി​ജി​ത്ത് പ്ര​ദീ​പ്. മ​രു​മ​ക​ള്‍: അ​ഖി​ല.