യു​വാ​വ് ച​തു​പ്പി​ൽ വീ​ണു; ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ചു
Tuesday, November 12, 2024 7:25 AM IST
ചെ​ങ്ങ​ന്നു​ർ: റെ​യി​ൽ​വേ​യു​ടെ ഒ​ന്നാ​മ​ത്തെ പ്ലാറ്റ്ഫോ​മി​നു സ​മീ​പ​മു​ള്ള ച​തു​പ്പി​ൽ അ​ക​പ്പെ​ട്ട യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെടു​ത്തി. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 നാ​യി​രു​ന്നു സം​ഭ​വം. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ച​തു​പ്പി​ൽ അ​ക​പ്പെ​ട്ട​ത്.

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തുനി​ന്നു ചെ​ങ്ങ​ന്നൂർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ മൂ​ന്നു യു​വാ​ക്ക​ൾ പാ​ള​ത്തി​ലൂ​ടെ തി​രു​വ​ല്ലാ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നുപോ​ക​വേ മൂ​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ അ​ടി​പി​ടി​യു​ണ്ടാ​യി. ഉ​ന്തി​ലും ത​ള​ളി​ലും പെ​ട്ട് പാ​ല​ക്കാ​ട് മ​ണ്ണ​ടി ക​ർ​പ്പൂ​രം വീ​ട്ടി​ൽ സ​നൂ​പ് (28) ഇ​രു​പ​ത​ടി​യി​ല​ധി​കം താ​ഴ്ചയു​ള്ള ച​തു​പ്പി​ലേ​ക്ക് വീ​ണു.

ച​തു​പ്പി​ലാ​വ​ട്ടെ നി​റ​യെ കാ​ടും മാ​ലി​ന്യ​ങ്ങ​ളും വി​ഷ ജ​ന്തു​ക്ക​ളും അ​ട​ങ്ങി​യ​താ​യി​രു​ന്നു. ച​തു​പ്പിൽ​നി​ന്നു പു​റ​ത്തുക​യ​റാ​നാ​കാ​തെ വ​ന്ന യു​വാ​വ് അ​തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് അ​തി​സാ​ഹ​സി​ക​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു . തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സി​നു കൈ​മാ​റി. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​സി. ഫ​യ​ർ ഓ​ഫീ​സ​ർ വി.​വി. ഗോ​പ​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ര​തീ​ഷ്, സു​ബീ​ഷ്, അ​രു​ൺ​കു​മാ​ർ, ര​ഞ്ജി, ഹോം ​ഗാ​ർ​ഡ് രാ​ജ​ൻ തോ​മ​സ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.