കാ​യം​കു​ളം കാ​യ​ലോ​ര​ത്ത് ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ നി​ർ​മാണം ആ​രം​ഭി​്ചു
Tuesday, November 12, 2024 7:25 AM IST
കായം​കു​ളം: കാ​യ​ലോ​ര​ത്തെ ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് പു​തി​യ ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ നി​ര്‍​മാണം ആ​രം​ഭി​ച്ചു. നി​ല​വി​ലു​ള്ള സ്റ്റേ​ജി​ന് അ​നു​ബ​ന്ധ​മാ​യി​ട്ടാ​ണ് ഓ​പ്പ​ണ്‍ എ​യ​ര്‍ ഓഡി​റ്റോ​റി​യം നി​ര്‍​മി​ക്കു​ന്ന​ത്.

യു.​ പ്ര​തി​ഭ എം​എ​ല്‍എയു​ടെ മ​ണ്ഡ​ല ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് 65 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് 30 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 20 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് ഓ​ഡി​റ്റോ​റി​യം നി​ര്‍​മിക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്തുവ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.

കൂ​ടാ​തെ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സം​ര​ക്ഷ​ണ​വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​ന് വി​നോ​ദ​സ​ഞ്ചാ​രവ​കു​പ്പി​ല്‍ നി​ന്നും 43.71 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് പ്ര​ഖ്യാ​പി​ച്ച കാ​യ​ലോ​ര ടൂ​റി​സം പ​ദ്ധ​തി അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ബോ​ധ​വ​ത്കര​ണ കേ​ന്ദ്രം, ഭ​ക്ഷ​ണ​ശാ​ല, ലൈ​ഫ് ഗാ​ര്‍​ഡി​നുവേ​ണ്ടി​യു​ള്ള മു​റി, പോ​ലീ​സ് ബൂ​ത്ത്, കാ​യ​ല്‍ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​ന് ബോ​ട്ട് വാ​ക് വ്യൂ, ​കു​ട്ടി​ക​ള്‍​ക്കാ​യി പാ​ര്‍​ക്ക്, മ​ത്സ്യ ക​ന്യ​ക​യു​ടെ ശി​ല്‍​പ്പം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ല്‍ മ​ത്സ്യ​ക​ന്യ​ക​യും കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കും പോ​ലീ​സ് ബൂ​ത്തും നി​ര്‍​മിച്ചു.

ദേ​ശീ​യ​പാ​ത​യി​ല്‍നി​ന്ന് ഡി​ടി​പി​സി അ​മി​നി​റ്റി സെ​ന്‍റര്‍ വ​രെ​യു​ള്ള ഉ​പ​ജ​ല​പാ​ത ചെ​ളി​യും മ​ണ്ണും നീ​ക്കി ആ​ഴ​വും വീ​തി​യും കൂ​ട്ടു​ന്ന​ത് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഒ​തു​ങ്ങി. ചെ​ളി​യും മ​ണ്ണും നീ​ക്കി കാ​യ​ലി​ന്‍റെ ആ​ഴം കൂ​ട്ടി​യെ​ങ്കി​ല്‍ മാ​ത്ര​മേ ഹൗ​സ്ബോ​ട്ടു​ക​ള്‍​ക്ക് ടെ​ര്‍​മി​ന​ലി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ ക​ഴി​യൂ.

കാ​യ​ല്‍ ആ​ഴം കൂ​ട്ടാ​നു​ള്ള ഡ്ര​ജ്ജിം​ഗ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​മു​ണ്ട്. മെ​ഗാ ടൂ​റി​സം പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ല്‍ കാ​യം​കു​ളം ഇ​ടം​നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. പ​ക്ഷേ, ടൂ​റി​സം പ​ദ്ധ​തി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി നാ​ടി​ന് സ​മ​ര്‍​പ്പി​ക്കാ​ത്ത​ത് മൂ​ലം ആ ​പ്ര​തീ​ക്ഷ​ക്ക് മ​ങ്ങ​ലേ​ല്‍​ക്കു​ക​യാ​ണ്.