പ​നി ബാ​ധി​ച്ച് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Tuesday, November 12, 2024 7:25 AM IST
മാ​ന്നാ​ർ: വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ​നി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി ക​ട​മ്പാ​ട്ട് കി​ഴ​ക്കേ​തി​ൽ പാ​ർ​വ​തി​യു​ടെ​യും കാ​യം​കു​ളം ഒ​റ്റ​ത്തെ​ങ്ങി​ൽ കൊ​ച്ചു​മോ​ന്‍റെ​യും ഒ​ൻ​പ​ത് മാ​സം പ്രാ​യ​മാ​യ മ​ക​ൾ കൈ​വ​ല്യ ആ​ണ് മ​രി​ച്ച​ത്.

ഒ​മ്പ​താം മാ​സ​ത്തെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് മൂ​ന്നു​ദി​വ​സം മു​മ്പാ​ണ് കാ​യം​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് എ​ടു​ത്ത​ത്. അ​ന്ന് വൈ​കി​ട്ട് പ​നി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം പ​നി മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.