പോള നി​റ​ഞ്ഞ് കു​ത്തി​യ​തോ​ട് തോ​ട്; ജനം ദു​രി​ത​ത്തി​ൽ
Tuesday, November 12, 2024 7:25 AM IST
തുറ​വൂ​ര്‍: പോള തി​ങ്ങി​നി​റ​ഞ്ഞ നി​ല​യി​ല്‍ കു​ത്തി​യ​തോ​ട് തോ​ട് മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി. തോ​ട്ടി​ല്‍ പോ ള നി​റ​ഞ്ഞതോടെ ജ​ല​ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​ല​ച്ചു. വേ​മ്പ​നാ​ട് കാ​യ​ല്‍ മു​ത​ല്‍ ത​ഴു​പ്പു കാ​യ​ല്‍ വ​രെ​യു​ള്ള തോ​ടാ​ണ് പൂ​ര്‍​ണ​മാ​യും പോളകൊ​ണ്ട് നി​റ​ഞ്ഞ​ത്. ക​ര​യും തോ​ടും ത​മ്മി​ല്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കാ​ത്ത​വി​ധം പോള നി​റ​ഞ്ഞു.

ഇതുമൂലം കു​ത്തി​യ​തോ​ട് ച​ന്ത​യി​ല്‍ വ​ള്ള​ത്തി​ല്‍​വ​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി പോ​കു​ന്ന​വ​രെ​യും ച​ന്ത​യി​ലേ​ക്ക് വ​ള്ള​ത്തി​ല്‍ സാ​ധ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യാ​ണ്. മ​ത്സ്യ​ബ​ന്ധ​ന​ത്തെ ഇ​ത് സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ചേ​ർ​ത്ത​ല താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യാ​യ കു​ത്തി​യ​തോ​ടിനു ചു​റ്റു​മു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് ക​ച്ച​വ​ട​ത്തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി നി​ര​വ​ധി ജ​ന​ങ്ങ​ളാ​ണ് എ​ത്തു​ന്ന​ത്. ജ​ല​ഗ​താ​ഗ​ത​ത്തി​ന് മാ​ർ​ഗമു​ള്ള​തി​നാ​ൽ കു​ത്തി​യ​തോ​ട് മാ​ർ​ക്ക​റ്റ് മു​മ്പേ പ്ര​ശ​സ്ത​മാ​ണ്. കോ​ട​ന്തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെയും അ​തി​ര് നി​ശ്ച​യി​ക്കു​ന്ന​തും കു​ത്തി​യ​തോ​ട് തോ​ടാ​ണ്. പ​ഴ​യപാ​ലം, പു​തി​യ ദേ​ശീ​യ​പാ​ത പാ​ലം തു​ട​ങ്ങി​യ ര​ണ്ടു പാ​ല​ങ്ങ​ൾ​ക്ക് ചു​റ്റി​ലു​മാ​യാ​ണ് പ്ര​ധാ​ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വി​പ​ണി കേ​ന്ദ്ര​ങ്ങ​ളും. അ​വി​ട​ത്തെ എ​ല്ലാ​വി​ധ​ത്തി​ലു​ള്ള ക്ര​യ​വി​ക്ര​യ​ങ്ങ​ൾ​ക്കും ത​ട​സ​മാ​കു​ന്നു​ണ്ട്. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​ര് പ​ങ്കി​ടു​ന്ന​തു​കൊ​ണ്ടു​ത​ന്നെ പോള നീ​ക്കു​ന്ന​തി​ൽ പ​ര​സ്പ​രം പ​ഴി​ചാ​രാ​നു​ള്ള സാ​ധ്യ​ത​യും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​ണ്ടാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​തി​ന്‍റെ ദു​രി​ത​മ​നു​ഭ​വി​ക്കേ​ണ്ടിവ​രു​ന്ന​ത് നാട്ടുകാരാണ്.

ദു​ര്‍​ഗ​ന്ധ​വും രൂ​ക്ഷ​മാ​യ കൊ​തു​ക് ശ​ല്യ​വും മൂ​ലം ജ​ന​ങ്ങ​ള്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി പോള നീ​ങ്ങാ​തെ കു​ത്തി​യ​തോ​ട് തോ​ട്ടി​ല്‍ നി​ശ്ച​ല​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​ത് ചീ​ഞ്ഞുതു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ദു​ര്‍​ഗ​ന്ധ​വും കൊ​തു​കു​ശ​ല്യ​വും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി കു​ത്തി​യ​തോ​ട് തോ​ട്ടി​ലെ പാ​യ​ല്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.