പോ​ക്സോ കേ​സി​ല്‍ യു​വാ​വി​നു ത​ട​വും പി​ഴ​യും
Wednesday, November 13, 2024 4:55 AM IST
ചേ​ര്‍​ത്ത​ല: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​വ​യ​വം പ്ര​ദ​ര്‍​ശി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ യു​വാ​വി​നു ത​ട​വും പി​ഴ​യും. അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ര്‍​ത്തു​ങ്ക​ല്‍ അ​രേ​ശേരി വീ​ട്ടി​ല്‍ സെ​ബാ​സ്റ്റ്യ​നെ (ബി​നി​ല്‍-40)യാ​ണ് ചേ​ര്‍​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി (പോ​ക്‌​സോ) ജ​ഡ്ജി ആ​റു​മാ​സ ത​ട​വി​നും 20,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് ഉ​ത്ത​ര​വാ​യ​ത്.

അ​യ​ല്‍​വാ​സി​യും ബ​ന്ധു​വു​മാ​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലെ മു​റി​യി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ പ്ര​തി ജ​ന​ലി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചു ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച് അ​വ​യ​വ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്. സ്റ്റേഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​ജി. മ​ധു​വി​ന്‍റെയും എ​സ്ഐ ശാ​ലി​നി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

ചേ​ര്‍​ത്ത​ല എ​എ​സ്ഐ സു​നി​ത​യും പ​ങ്കാ​ളി​യാ​യി. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ബീ​നാ ​കാ​ര്‍​ത്തി​കേ​യ​ന്‍, അ​ഡ്വ. വി.​എ​ല്‍. ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.